Spread the love

വാഷിങ്ടൺ: മിഡില്‍ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കുന്ന ഒത്തുതീർപ്പു ഇറാനു വളരെ അത്യാവശ്യമായിട്ടുണ്ടെന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞു. “അതു കൊണ്ടു യുദ്ധം വളരെ വേഗം അവസാനിക്കും,” അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി.

video
play-sharp-fill

എണ്ണ വില വൈകാതെ തന്നെ കുത്തനെ കുറയുമെന്നും ട്രംപ് പറഞ്ഞു. കാരണം, ധാരാളം എണ്ണ വിപണിയില്‍ എത്തും.

“ധാരാളം എണ്ണ ലഭ്യമാണ്, അത് എത്തുമ്പോള്‍ വില കുറയും.” യുഎസില്‍ ഇന്ധന വില റെക്കോർഡായി തുടരുമ്പോഴാണ് ട്രംപിന്റെ ഈ പ്രസ്താവന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവാഴ്ച്ച വീണ്ടും ആരംഭിക്കാനിരുന്ന യുദ്ധം അറബ് സഖ്യ രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചു മാറ്റി വയ്ക്കുന്നുവെന്നു ട്രംപ് പറഞ്ഞിരുന്നു. സൗദി അറേബ്യ, യു എ ഇ, ഖത്തർ എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാനുമായി സംസാരിക്കുന്നുണ്ട്. ശുഭപ്രതീക്ഷയാണ് ട്രംപ് പ്രകടിപ്പിച്ചത്.