video
play-sharp-fill

Tuesday, May 20, 2025
Homeflashപാലാ കീറാമുട്ടി ; സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ കേരളാ കോൺഗ്രസ്

പാലാ കീറാമുട്ടി ; സ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ കേരളാ കോൺഗ്രസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പ് കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയാകുന്നു. ഇരുവിഭാഗത്തിലും അംഗീകരിക്കാൻ കഴിയുന്ന സ്ഥാനാർഥിയെ കണ്ടെത്താൻ നാളെ കോട്ടയത്ത് യുഡിഎഫ് നേതാക്കളുടെ യോഗം.

പിജെ ജോസഫിനെ ചെയർമാനായി അംഗീകരിച്ചാൽ മാത്രം ജോസ് കെ മാണിയുമായി ഒത്തുതീർപ്പു മതിയെന്നാണ് ജോസഫിന്റെ തീരുമാനം. ഒപ്പം നിഷയെ സ്ഥാനാർത്ഥിയായി അംഗീകരിക്കില്ലെന്ന വ്യവസ്ഥയും ജോസഫ് വിഭാഗം മുന്നോട്ടുവയ്ക്കുന്നു. എന്നാൽ ചിഹ്നം മുൻനിർത്തിയുള്ള ജോസഫിന്റെ വില പേശലിന് മുന്നിൽ കീഴടങ്ങാനും ജോസ് കെ മാണി തയ്യാറല്ല. ഇ ജെ അഗസ്തിയെ പൊതു സമ്മതനാക്കിയാൽ അംഗീകരിക്കാമെന്ന നിലപാട് ജോസഫ് പക്ഷം സ്വീകരിച്ചതോടെ, ജയിച്ചാൽ അഗസ്തി ജോസഫിനൊപ്പം ചേരുമോയെന്ന ആശങ്ക ജോസ് കെ മാണി ക്യാമ്പിലുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ തർക്കം രൂക്ഷമായതോടെ ഇരു വിഭാഗങ്ങളും ഇനി നേരിട്ട് ചർച്ച ചെയ്യില്ല. പകരം കോൺഗ്രസ് നേതാക്കൾ ഇടനില നിൽക്കും. ജോസഫും ജോസ് കെ മാണിയും തുടരുന്ന കടുംപിടുത്തത്തിനിടെ നാളെ ചേരുന്ന യു ഡി എഫ് നേതൃയോഗത്തിൽ സ്ഥാനാർത്ഥി തീരുമാനം ഉണ്ടാകാനിടയില്ല. അതേസമയം, കേരള കോൺഗ്രസിൽ തുടരുന്ന പ്രതിസന്ധിക്ക് മറയിടാൻ അടുത്ത മാസം മൂന്നിന് പാലായിൽ രാപ്പകൽ സമരം നടത്തി ജനശ്രദ്ധ തിരിക്കാനാണ് ആണ് ഇപ്പോൾ യുഡിഎഫ് നീക്കം

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments