Spread the love

കൊച്ചി: ഫാഷൻ ഷോയുടെ മറവിൽ യുവതി ഉള്‍പ്പെടുന്ന സംഘം സെക്സ് റാക്കറ്റിന് കൈമാറിയത്എട്ട് മലയാളി യുവതികളെ.

video
play-sharp-fill

ഇവരെ ഭീഷണിപ്പെടുത്തി പലർക്കായി കാഴ്ചവച്ചു. ഇതിലൂടെ സംഘം സമ്പാദിച്ചത് ലക്ഷങ്ങള്‍. കൂടുതല്‍പേർ ഇരകളായോ എന്ന് മരട് പൊലീസ് അന്വേഷിക്കുകയാണ്.

മോഡ‌ല്‍ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യപ്രതി ആലുവ തൈനോത്തില്‍ കടവില്‍ റോഡ് 56 /26 വീട്ടില്‍താമസിക്കുന്ന ഗുരുവായൂർ തൈക്കാട് സ്വദേശി സ്റ്റോയിസി ടി. മുട്ടത്ത് (സിന്ധു, 56)

രണ്ടാംപ്രതിയും മോ‌ഡലുമായ തിരുവനന്തപുരം കുന്നത്തുകല്‍ മണ്ണംകോട് പോങ്ങവിള ജെ.സി വീട്ടില്‍ അലീന എബ്രഹാം (23) എന്നിവരെ തിങ്കളാഴ്ച പിടികൂടിയിരുന്നു. മലപ്പുറം പൊന്നാനി ബീയം പുക്കയില്‍ വീട്ടില്‍ മഞ്ജിമയെ (25) ഇന്നലെ അറസ്റ്റുചെയ്തു.

ബർ ദുബായിലെ അല്‍ റഫയില്‍ മലയാളികളുള്‍പ്പെടെ തിങ്ങിപ്പാർക്കുന്ന റസിഡൻഷ്യല്‍ മേഖലയായ റോള സ്ട്രീറ്റിലെ ഫ്ലാറ്റിലെത്തിച്ചാണ് യുവതികളെ പലർക്കായി കാഴ്ചവച്ചിരുന്നത്.

മയക്കുമരുന്ന് കലർത്തി നല്‍കി ബോധരഹിതരാക്കിയ ശേഷമാണിത്. വിസമ്മതിച്ചവരെ നിർബന്ധപൂർവം കുടിപ്പിച്ചു. ചിലരുടെ പാസ്പോർട്ടും ഫോണും വാങ്ങിവച്ചു.

പീഡന ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിക്കും. എതിർക്കുന്നവരെ ഉപദ്രവിക്കും.

ലൈംഗികദൃശ്യങ്ങള്‍ വീട്ടുകാർക്ക് അയച്ചുകൊടുക്കും. ഇവരില്‍ നിന്ന് രക്ഷപ്പെട്ട ഫോർട്ടുകൊച്ചി സ്വദേശിനിയായ മോ‌ഡല്‍ മരട് പൊലീസിന് നല്‍കിയ പരാതിയാണ് പ്രതികളെ കുടുക്കിയത്.

ബ്യൂട്ടിഷ്യനായ യുവതിയുള്‍പ്പെടെ രണ്ടുപേർ കൂടി പരാതി നല്‍കിയിട്ടുണ്ട്.

മുംബയ് വിമാനത്താവളത്തില്‍ അറസ്റ്റിലായ സിന്ധുവുമായി മരട് പൊലീസ് കേരളത്തിലേക്ക് തിരിച്ചു. സംഘത്തില്‍പ്പെട്ട ദുബായിലുള്ള രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രതികള്‍ക്കെതിരെ വഞ്ചന, അന്യായമായി തടഞ്ഞുവയ്ക്കല്‍, പരിക്കേല്‍പ്പിക്കല്‍, മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്കമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.