Spread the love

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയില്‍ വകുപ്പുകളുടെ കാര്യത്തില്‍ മാത്രമല്ല മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലുള്ള തർക്കങ്ങള്‍ക്ക് പരിഹാരമായി മന്ത്രിമാർക്ക് ഔദ്യോഗിക വസതികള്‍ അനുവദിച്ചു.

video
play-sharp-fill

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’യാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനുവദിച്ചത്. കഴിഞ്ഞ സർക്കാരില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന പമ്പ തനിക്ക് വേണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള അശോകയാണ് സണ്ണി ജോസഫിന് അനുവദിച്ചത്. കെ. മുരളീധരന് സാനഡു , എപി അനില്‍കുമാറിന് കാവേരി, പി സി വിഷ്ണുനാഥിന് നിള.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം ലിജുവിന് അജന്ത, റോജി എം ജോണിന് ഗ്രേസ്, ടി സിദ്ധിഖിന് ഗംഗ, കെ എ തുളസിക്ക് പ്രശാന്ത്, ബിന്ദു കൃഷ്ണക്ക് തൈക്കാട് ഹൗസ്, ഒ ജെ ജനീഷിന് മൻമോഹൻ ബംഗ്ലാവ് എന്നിങ്ങനെയാണ് അനുവദിച്ചത്.

ലീഗ് മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിക്ക് ലൈന്ത്രസ്റ്റ്, എൻ ഷംസുദീൻ നെസ്റ്റ്, കെ എം ഷാജിക്ക് പൗർണ്ണമി, പികെ ബഷീറിന് ഉഷസ്, വി.ഇ അബ്ദുല്‍ ഗഫൂറിന് കവടിയാർ ഹൗസ് എന്നീ വസതികള്‍ അനുവദിച്ചു.

മോൻസ് ജോസഫിന് പെരിയാർ, ഷിബു ബേബി ജോണിന് എസ്സെൻഡേൻ, സി പി ജോണിന് റോസ് ഹൗസ് എന്നിങ്ങനെയാണ് ഔദ്യോഗിക വസതികള്‍ അനുവദിച്ചത്.

ഔദ്യോഗിക വസതികള്‍ സംബന്ധിച്ച ചർച്ചകളില്‍ ഒരേ വസതിക്കായി മൂന്നു മന്ത്രിമാർ വരെ രംഗത്തു വന്നിരുന്നു. നിള, സാനഡു, ഗ്രേസ് എന്നീ മന്ത്രി മന്ദിരങ്ങള്‍ക്കായി നിരവധി പേർ രംഗത്തുണ്ടായിരുന്നു. ച‍ർച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് അന്തിമ പട്ടിക തയ്യാറാക്കി ഉത്തരവിറക്കിയത്.