
കൊച്ചി: അലീന പ്രതിയായ സെക്സ് റാക്കറ്റ് കേസിലെ അന്വേഷണം നീളുന്നത് കൊച്ചിയിലേയും തിരുവനന്തപുരത്തേയും ഗുണ്ടാ മാഫിയയിലേക്ക്. ക്വട്ടേഷനുകള്‍ ഏറ്റെടുക്കുന്നത് നിര്‍ത്തി മയക്കു മരുന്ന് കടത്തിലേക്കും സ്വര്‍ണ്ണ കടത്തിലേക്കും തിരിഞ്ഞ ഇവര്‍ ദുബായ് കേന്ദ്രീകരിച്ച് പെണ് വാണിഭവവും തുടങ്ങി. ഇതിലെ ഇരകളാണ് പരാതിയുമായി എത്തിയത്.
2024 ല്‍ ഗുണ്ടാ നേതാവും സിനിമാക്കാരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ഏറെ വിവാദമായിരുന്നു. ഈ കേസില്‍ പ്രതിയായ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ നേതാവാണ് ഈ സംഘത്തിലെ പ്രധാനി. തിരുവനന്തപുരത്തെ ഡിജെ പാര്‍ട്ടികളുമായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേര്. ഇതിനൊപ്പം മറ്റൊരു വമ്പന്‍ സ്രാവുമുണ്ട്. ഇയാളുടെ സ്വാധീനമാണ് ഈ ഗുണ്ടകളെ പലപ്പോഴും കേസുകളില്‍ നിന്നും രക്ഷിച്ചത്.
അലീനയില്‍ നിന്നു കിട്ടിയ വിവരങ്ങളും ഈ ഗുണ്ടാ നേതാക്കളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൊച്ചിയിലെ പ്രധാന ഗുണ്ടയായ ഔറംഗസീബുമായി അടുത്ത ബന്ധം അലീനയ്ക്കുണ്ട്. തന്റെ ഭര്‍ത്താവാണ് ഔറംഗസീബെന്ന് പറഞ്ഞാണ് ഇരകളെ വിരട്ടിയിരുന്നത്. മോഡലുകള്‍ക്ക് ഗള്‍ഫില്‍ ക്ലാസ് എടുപ്പിക്കാമെന്ന് പറഞ്ഞ് വീഡിയോ ഇടും. അതില്‍ ആകൃഷ്ടരാകുന്നവരെ ദുബായില്‍ എത്തിക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് സഹകരിക്കാം. അല്ലാത്തവര്‍ക്ക് പീഡനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹകരിക്കാത്തവരെ മയക്കു മരുന്ന് ഉള്‍പ്പെടെ കൊടുത്തു മയക്കി പലതും ചെയ്യും. അതിന് ശേഷം സ്വര്‍ണ്ണ കടത്തിനും ഉപയോഗിക്കും. ബംഗ്ലൂരുവില്‍ ആകും സ്വര്‍ണ്ണം വരിക. അവിടെ നിന്ന് സ്വര്‍ണ്ണവും മയക്കു മരുന്നും കണ്ണൂരിലേക്ക് കൊണ്ടു വരും. അതിന് ശേഷം കൊച്ചിയിലേക്കും. പിന്നീട് കേരളത്തിന്റെ പലഭാഗത്തേക്കും മയക്കു മരുന്നും സ്വര്‍ണ്ണവുമെല്ലാം നീങ്ങും. തിരുവനന്തപുരത്തെ സ്വര്‍ണ്ണ കടത്തുമായും ഈ സംഘത്തിന് ബന്ധമുണ്ട്.
തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും കസ്റ്റംസ് സജീവമായതോടെയാണ് ബംഗ്ലൂരുവിലേക്ക് എല്ലാം മാറിയത്. മോഡലിങ് രംഗത്തിന്റെ മറവില്‍ യുവതികളെ വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ ഒരു യുവതി കൂടി പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. മലപ്പുറം പൊന്നാനി സ്വദേശിനിയായ മഞ്ജിമയാണ് മരട് പോലീസിന്റെ പിടിയിലായത്. ഇതോടെ അന്തര്‍സംസ്ഥാന-രാജ്യാന്തര ബന്ധങ്ങളുള്ള ഈ മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രധാന പ്രതികളായ തിരുവനന്തപുരം സ്വദേശി അലീന (29), ആലുവ സ്വദേശി സിന്ധു (50) എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഉയര്‍ന്ന ശമ്പളമുള്ള മോഡലിങ് ജോലികളും മറ്റ് വന്‍ മോഹനവാഗ്ദാനങ്ങളും നല്കി കെണിയില്‍ വീഴ്ത്തിയാണ് ഈ സംഘം മലയാളി പെണ്‍കുട്ടികളെ ദുബായിലേക്ക് കടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദുബായില്‍ എത്തിക്കുന്ന പെണ്‍കുട്ടികളെ സംഘത്തിന്റെ രഹസ്യ തടങ്കല്‍ കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചിരുന്നത്. തുടര്‍ന്ന് ഇവരെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നതിനായി മയക്കുമരുന്ന് ബലമായി നല്കി അബോധാവസ്ഥയിലാക്കുകയായിരുന്നു പ്രതികളുടെ രീതി. ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ ഇവര്‍ കൈക്കലാക്കിയിട്ടുമുണ്ട്. കെണിയില്‍ അകപ്പെട്ട നിരവധി പെണ്‍കുട്ടികള്‍ ക്രൂരമായ ചൂഷണങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് ഇരകളുടെ പരാതിയില്‍ നിന്ന് വ്യക്തമാകുന്നത്.







