
ആലപ്പുഴ: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആലപ്പുഴയില്‍ നടക്കുന്ന അവസരത്തില്‍ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ.
ലോക്കല്‍ കമ്മിറ്റിയംഗത്തെക്കൊണ്ട് തന്റെ അച്ഛന് വിളിപ്പിച്ചാല്‍ പിന്നെ ഞാൻ ആ പാർട്ടിയില്‍ നില്‍ക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം അച്ഛനെ ബഹുമാനിക്കുന്നവർ ആരും പിന്നെ നില്‍ക്കില്ലെന്നും സുധാകരൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
63 വർഷം എനിക്ക് ചെയ്യാവുന്ന സേവനങ്ങളെല്ലാം ചെയ്തു. കാല് നൂറ്റാണ്ട് മുൻപ് മരിച്ചുപോയ എന്റെ അച്ഛനെ വരെ ചീത്ത വിളിക്കുകയും എന്നിട്ട് ഞങ്ങള്‍ ഭുവനേശ്വരന്റെ ആള്ക്കാർ ആണെന്ന് പറയുകയും ചെയ്യുന്നവരാണ് സിപിഎമ്മിലെ ചില ആളുകള്‍.
ഭുവനേശ്വരന്റെ അച്ഛനാണ് എന്റെ അച്ഛൻ. ഭുവനേശ്വരൻ രക്തസാക്ഷി ആയത് എങ്ങനെയെന്ന് എനിക്കറിയാം. ഭുവനേശ്വരന്റെ കാര്യത്തില്‍ ഇവരാരും പൂങ്കണ്ണീർ ഒഴുക്കേണ്ട. ആ കേസ് മുഴുവനും നടത്തിയത് ഞങ്ങളുടെ വീട്ടിലെ കാശു കൊണ്ടാണ്. അതിനൊന്നും ആരോടും പരാതിയും പറഞ്ഞിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ സിപിഎമ്മില്‍ നിന്ന് പോയതിന് കാരണം പാർട്ടിയിലുള്ള ചില ആളുകള്‍ തന്നെയാണ്. മോഷ്ടിക്കുകയും വെള്ളമടിക്കുകയും ചെയ്യുന്നവർ മതി പാർട്ടിയില്‍. വൃത്തികെട്ട ആശയങ്ങളും മുതലാളിത്ത ആശയങ്ങളും ഉള്‍ക്കൊള്ളുന്ന, സ്ഥാനമോഹികളും സാമ്പത്തിക മോഹികളുമായ ആളുകള്‍ ഈ പാർട്ടിയില്‍ ഇടപെട്ട് നശിപ്പിച്ചതിനെപ്പറ്റിയാണ് പാർട്ടിയില്‍ താൻ സംസാരിച്ചുകൊണ്ടിരുന്നതെന്നും സുധാകരൻ ആഞ്ഞടിച്ചു.







