Spread the love

തിരുവനന്തപുരം: കഴിഞ്ഞദിവസം നടന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍, പുതിയ മന്ത്രിമാർക്കൊപ്പം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ കവർന്ന മറ്റൊരു മുഖമുണ്ടായിരുന്നു.
സത്യപ്രതിജ്ഞാ ഫയലുകള്‍ കൈമാറിക്കൊണ്ട് വേദിയില്‍ സജീവമായിരുന്ന ഡോ. കെ. വാസുകി ഐ.എ.എസ്. ചടങ്ങിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാകെ വാസുകിയുടെ ദൃശ്യങ്ങളും വലിയ രീതിയില്‍ തരംഗമാവുകയാണ്. ‘ക്യാമറക്കണ്ണുകളും സോഷ്യല്‍ മീഡിയയും ഒരുപോലെ തിരഞ്ഞ മുഖം’ എന്ന പേരിലാണ് ഈ സിവില്‍ സർവീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

video
play-sharp-fill

വെറുമൊരു ഔദ്യോഗിക സാന്നിധ്യത്തിനപ്പുറം കേരളത്തിന്റെ ഭരണ-ദുരന്തനിവാരണ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഉദ്യോഗസ്ഥയാണ് ഡോ. കെ. വാസുകി. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിഞ്ഞ വിദ്യാലയങ്ങളില്‍ നിന്നും പടിയിറങ്ങിയ വാസുകി, കഴിഞ്ഞ ദിവസമാണ് ഗവർണറുടെ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ഈ ഔദ്യോഗിക പദവിയുടെ ഭാഗമായാണ് അവർ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നിയന്ത്രിക്കാൻ മുന്നിലെത്തിയത്. 2016-ല്‍ ഒന്നാം പിണറായി സർക്കാർ അധികാരമേല്‍ക്കുമ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങ് പൂർണ്ണമായും പ്ലാസ്റ്റിക് മുക്തമാക്കാനുള്ള ഹരിതകേരളം പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ഇതേ വാസുകിയായിരുന്നു.

ചെന്നൈ സ്വദേശിയായ വാസുകി ഒരു ഡോക്ടർ ജോലി ഉപേക്ഷിച്ചാണ് 2008-ല്‍ സിവില്‍ സർവീസിലേക്ക് എത്തുന്നത്. ജനങ്ങളെ സേവിക്കാൻ ഒരു ഡോക്ടറേക്കാള്‍ കൂടുതല്‍ അവസരം ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുമെന്ന തിരിച്ചറിവാണ് ഇവരെ ഭരണരംഗത്തേക്ക് എത്തിച്ചത്. ആദ്യം മധ്യപ്രദേശ് കേഡറിലായിരുന്ന ഇവർ, ഭർത്താവ് ഡോ. എസ്. കാർത്തികേയൻ സിവില്‍ സർവീസിലെത്തിയതോടെ 2013-ല്‍ കേരള കേഡറിലേക്ക് മാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായും, പിന്നീട് 2017-ല്‍ തിരുവനന്തപുരം ജില്ലാ കളക്ടറായും മികച്ച സേവനം കാഴ്ചവെച്ചു. 2018-ലെ മഹാപ്രളയ കാലത്ത് തലസ്ഥാന ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും കളക്ഷൻ സെന്ററുകളും രാപ്പകലില്ലാതെ ഏകോപിപ്പിച്ച്‌ ജനങ്ങളുടെ വലിയ ജനപ്രീതി ഇവർ പിടിച്ചുപറ്റിയിരുന്നു.

അതേസമയം, സെൻട്രല്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷിനിർത്തി വി.ഡി സതീശൻ കേരളത്തിന്റെ 24 ാമത്തെ മുഖ്യമന്ത്രിയായി, ആ കസേരയില്‍ എത്തിയ 13ാം വ്യക്തിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിലെ രണ്ടാമനായ പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള 20 മന്ത്രിമാർക്കും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍