
ഇടതുസർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരിന് കഴിയണമെന്ന് എല്‍ഡിഎഫ് കണ്‍വീനറും മുതിർന്ന സിപിഐഎം നേതാവുമായ ടി പി രാമകൃഷ്ണൻ.
ഇടതുപക്ഷ ഭരണകാലത്ത് വലിയ നേട്ടമാണ് കൈവരിച്ചതെന്നും ഇപ്പോള്‍ കെഎസ്ആർടിസി വളർച്ച കൈവരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വന്ദേമാതരം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു.
കോണ്‍ഗ്രസിന്റെ നിലപാടും പുതിയ സർക്കാരിന്റെ നിലപാടും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ‘ഇടതുപക്ഷ ഭരണകാലത്ത് വലിയ നേട്ടമാണ് കൈവരിച്ചത്. ഇടതുസർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിന് കഴിയണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ആർടിസി സൗജന്യ യാത്രയെന്ന നിലപാടിനോട് യോജിപ്പാണുള്ളത്. ഇപ്പോള്‍ കെഎസ്ആർടിസി വളർച്ച കൈവരിച്ചിരിക്കുകയാണ്, വരവും ചെലവും ഏതാണ്ട് തുല്യമാണ്.അത് മുന്നോട്ടു കൊണ്ടുപോകാൻ കഴിയണം. ജൂണ്‍ 15 മുതല്‍ സൗജന്യ യാത്ര വഴി പറയുന്ന കെഎസ്ആർടിസിയുടെ വരുമാനത്തിലെ കുറവ് സർക്കാർ എങ്ങനെ പരിഹരിക്കും.ആശാ വർക്കർമാരുടെ വേതനം വാഗ്ദാനം ഇപ്പോഴും പൂർണ്ണമായും പാലിക്കപ്പെട്ടിട്ടില്ല. 3000 കൊടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നു.
വന്ദേമാതരം വിവാദത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടും പുതിയ സർക്കാരിന്റെ നിലപാടും തമ്മില്‍ വ്യത്യാസമുണ്ട്. സർക്കാരിൻറെ നിലപാട് എന്താണ്. ഒരു വർഗീയ പ്രശ്നമല്ല, രാഷ്ട്രീയ പ്രശ്നമാണ്, ആശയത്തിന്റെ പ്രശ്നമാണ്. ഇതൊരു മതപരമായി കാണേണ്ട പ്രശ്നമല്ല.സംഘപരിവാർ അജണ്ട നടപ്പിലാക്കുകയാണ് ശ്രമം. ഘടകകക്ഷികള്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. എല്‍ഡിഎഫ് ആയിരുന്നെങ്കില്‍ ഇത് ചെയ്യുമായിരുന്നില്ല എന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.







