Spread the love

ഇമാമുമാർക്കും പൂജാരിമാർക്കും നൽകി വന്നിരുന്ന സ്റ്റൈപ്പന്റ് പദ്ധതികൾ നിർത്തലാക്കാൻ തീരുമാനിച്ച് പശ്ചിമ ബം​ഗാളിലെ ബിജെപി സർക്കാർ. മതപരമായ അലവൻസുകളേക്കാൾ പൊതുപണം വിദ്യാഭ്യാസത്തിനായി ചെലവഴിക്കണമെന്ന നിലപാട് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി തീരുമാനം പ്രഖ്യാപിച്ചത്. എല്ലാ സമുദായങ്ങളിൽ നിന്നും രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്കോളർഷിപ്പ് നൽകുന്നതിനായി ഈ ഫണ്ട് ഇനി തിരിച്ചുവിടുമെന്നും സുവേന്ദു അധികാരി വ്യക്തമാക്കി. മതപരമായ വ്യത്യാസമില്ലാതെ ക്ഷേമ നടപടികളിലേക്കുള്ള ബിജെപി സർക്കാരിൻ്റെ നയമാറ്റം എന്ന നിലയിലാണ് ഈ നീക്കം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

video
play-sharp-fill

അതേസമയം ബിജെപി സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭാ യോ​ഗത്തിലാണ് ഈ തീരുമാനം എടുത്തത്. സ്ത്രീകൾക്കുള്ള പുതിയ സാമ്പത്തിക സഹായ പദ്ധതിയ്ക്കും സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പദ്ധതിയ്ക്കും മന്ത്രിസഭ അം​ഗീകാരം നൽകിയിട്ടുണ്ട്. പുരോഹിതർക്ക് നൽകിവരുന്ന സ്റ്റൈപെൻഡ് പദ്ധതികൾ ഘട്ടംഘട്ടമായി നിർത്തലാക്കാനാണ് തീരുമാനം. മദ്രസ വകുപ്പിന്റെയും ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ വകുപ്പിന്റെയും കീഴിൽ പ്രവർത്തിക്കുന്ന മതാധിഷ്ഠിത സഹായ പദ്ധതികൾ ഘട്ടംഘട്ടമായി നിർത്തലാക്കാൻ മന്ത്രിസഭ അംഗീകാരം നൽകി.

ഇമാമുമാർക്ക് 3,000 രൂപയും പുരോഹിതർക്ക് 2,000 രൂപയും പ്രതിമാസ സ്റ്റൈപ്പന്റ് നൽകുന്ന പദ്ധതിയാണ് സുവേന്ദു സർക്കാർ നിർത്തലാക്കുന്നത്. പ്രത്യേക പേര് നൽകാത്ത പദ്ധതി മമതാ ബാനർജി സർക്കാരാണ് നടപ്പിലാക്കിയത്. 2011ൽ അധികാരത്തിൽ വന്നതിന് പിന്നാലെ 2012ലാണ് ഇമാമുമാർക്കുള്ള അലവൻസ് പദ്ധതി നിലവിൽ വന്നത്. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് 2020 സെപ്റ്റംബറിലാണ് പൂജാരിമാർക്കുള്ള സാമ്പത്തിക സഹായം മമത സർക്കാർ ഏർപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group