Spread the love

കാസര്‍കോട്: സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രൂക്ഷ വിമര്‍ശനം.

video
play-sharp-fill

തമ്പ്രാക്കന്മാര്‍ പറയും, അടിയാന്മാര്‍ അനുസരിക്കണം എന്നതാണ് നിലപാട് എന്നാണ് സെക്രട്ടറിയേറ്റില്‍ നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനം.

ഗോവിന്ദന്റെ പല പത്രസമ്മേളനങ്ങളും നെഗറ്റീവ് ഫലം ഉണ്ടാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വവും പയ്യന്നൂരിലെ ഫണ്ട് വിഷയവും ജില്ലയിലെ വോട്ടര്‍മാര്‍ക്കിടയിലും ചര്‍ച്ചയായി.

സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായില്ല.

പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ് തൃക്കരിപ്പൂര്‍ തോല്‍വിയില്‍ ഒരു ഘടകമായി.

ഭൂമാഫിയ സംഘങ്ങളുമായി ബന്ധമുള്ള മധുസൂദനനെ പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് തിരിച്ചടിയായി.

ജില്ലാ നേതൃത്വം മഞ്ചേശ്വരത്ത് കെ ആര്‍ ജയാനന്ദയെ രക്തസാക്ഷിയാക്കി. മഞ്ചേശ്വരത്ത് 20,000 സിപിഐഎം വോട്ടുകള്‍ മറിഞ്ഞതില്‍ ഇടപെടലുണ്ടായെന്നും വിമര്‍ശനം ഉയര്‍ന്നു.