Spread the love

കാസർകോട്: കാസർകോട് ബദിയടുക്കയില്‍ ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കം കൊലപാതകത്തില്‍ കലാശിച്ചു.

video
play-sharp-fill

മാർപ്പനടുക്ക സ്വദേശി ‌ബി.കെ സുരേഷ് ആണ് കുത്തേറ്റ് മരിച്ചത്. മാർപ്പനടുക്ക ബദ്രു കുഡ്‌ലുവിലാണ് യുവാവിനെ കുത്തിക്കൊന്നത്.

കൊറഗയുടെ മകൻ ബികെ സുരേഷ് ആണ് മരിച്ചത്. സംഭവത്തില്‍ മാർപ്പനടുക്ക സ്വദേശികളായ കിരണ്‍, അഖിലേഷ് എന്നിവർക്കെതിരെ ബദിയടുക്ക പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കുമ്പഡാജെ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെ സുരേഷും പ്രതികളും തമ്മില്‍ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

മാർപ്പിനടുക്ക ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് സമീപത്ത് വച്ച്‌ കിരണ്‍ ആണ് സുരേഷിനെ കത്തി ഉപയോഗിച്ച്‌ കുത്തിയത്. ആക്രമണത്തിന് അഖിലേഷ് സഹായം ചെയ്തതായും എഫ്‌ഐആറില്‍ പറയുന്നു.

സംഭവത്തില്‍ ബദിയടുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.