Spread the love

തിരുവനന്തപുരം: മിൽമയുടെ തിരുവനന്തപുരം റീജിയണൽ സെന്ററിലേക്ക് ലാബ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. കരാർ അടിസ്ഥാനത്തിൽ താല്ക്കാലിക നിയമനമാണ് നടക്കുക.

video
play-sharp-fill

യോഗ്യരായ ഉദ്യോഗാർഥികൾ നാളെ (മെയ് 19ന്) നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിൽമ- തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പാദക യൂണിയനിൽ ലാബ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 02.

ഒരു വർഷത്തേക്കാണ് കരാര് കാലാവധി. ഇത് മൂന്ന് വർഷം വരെ നീട്ടി നൽകാനും സാധ്യതയുണ്ട്.

പ്രായപരിധി

40 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 01.01.2026 അടിസ്ഥാനമാക്കി കണക്കാക്കും.

എസ്.സി, എസ്.ടിക്കാർക്ക് 5 വർഷവും, ഒബിസി, വിമുക്ത ഭടന്മാര് എന്നിവർക്ക് 3 വർഷത്തെയും വയസിളവ് നല്കും.

യോഗ്യത

ബി.എസ്.സി കെമിസ്ട്രി/ ബയോ കെമിസ്ട്രി/ മൈക്രോ ബയോളജി/ ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി വിജയിച്ചിരിക്കണം.

അല്ലെങ്കിൽ ഡയറി സയൻസിൽ അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴിൽ ഡിപ്ലോമ കഴിഞ്ഞവരായിരിക്കണം.

മാത്രമല്ല ഡയറി/ ഫുഡ് പ്രൊസസിങ് ഇൻഡസ്ട്രി/ അതുമല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ലാബുകളിൽ ജോലി ചെയ്തുള്ള ഒരു വർഷത്തെ എക്സ്പീരിയൻസ് വേണം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,000 രൂപ ശമ്പളമായി ലഭിക്കും.

ഇന്റര്വ്യൂ

താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം പത്തനംതിട്ടയിലുള്ള മിൽമ ഡയറയിൽ ഇന്റര്വ്യൂവിന് ചുവടെ നല്കിയ വിലാസത്തിൽ എത്തണം.

തീയതി 19.05.2026
സമയം 10.00 AM to 11.00 AM
സ്ഥലം
തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പാദക യൂണിയൻ ക്ലിപ്തം, പത്തനംതിട്ട ഡയറി, നരിയാപുരം, പിഒ, മാമൂട്

ഫോൺ നമ്പർ: 0468 2350099, 9947450433