
നിങ്ങൾ പിഎം സൂര്യഘർ മുഫ്‌ത് ബിജിലി യോജന എന്ന് കേട്ടിട്ട് ഉണ്ടോ? ഈശ്വരാ ഇത് എന്താണെന്ന് ചിന്തിക്കേണ്ട. ചിലരൊക്കെ കേട്ടിട്ട് ഉണ്ടാവുമെങ്കിലും പലർക്കും ഇതിനെ പറ്റി വലിയ അറിവ് ഉണ്ടാവില്ല. കുറഞ്ഞ ചെലവിൽ ആളുകൾക്ക് സോളാർ പാനൽ നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് പിഎം സൂര്യഘർ മുഫ്‌ത് ബിജിലി യോജന എന്ന് പറയുന്നത്. അതായത് എല്ലാമാസവും 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകാൻ ലക്ഷ്യമിട്ടുളളതാണ് പദ്ധതി.
മൂന്ന് കിലോവാട്ടിന്റെ വരെ സോളാർ പാനൽ സ്ഥാപിക്കാനുള്ള സഹായമാണ് ഇതിലൂടെ കേന്ദ്ര സർക്കാർ നൽകുന്നത്. അപ്പോൾ ഇനി വീട്ടിലോ മറ്റോ സോളാർ വക്കാൻ പ്ലാൻ ഉള്ളവരോട് ആണ് പറയുന്നത്. 78,000 രൂപ വരെ ഇത്തരത്തിൽ കേന്ദ്രസർക്കാർ സഹായം നൽകും. 2024 ജനുവരി 22ന് നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
എന്നാൽ, പദ്ധതി പ്രകാരം സോളാർ പാനൽ സ്ഥാപിക്കുന്നത് ലാഭകരമാണോയെന്ന സംശയം എപ്പോഴുമുണ്ടാകും. സോളാർ പാനലിൻ്റെ ശേഷിയനുസരിച്ച് സ്ഥാപിക്കാനുള്ള ചെലവിലും മാറ്റം വരും. ഒരു കിലോവാട്ട് ശേഷിയുള്ള സോളർ പാനലിന് 60,000ത്തിനും 80,000ത്തിനും ഇടക്കാണ് ഇന്ത്യയിലെ ശരാശരി വില. ഒരു കിലോവാട്ടിന് സബ്സിഡിയായി സർക്കാർ 30,000 രൂപവരെയും രണ്ട് കിലോവാട്ടിന് പരമാവധി 60,000 രൂപയും മൂന്ന് കിലോവാട്ടിന് 78,000 രൂപയും നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് കിലോവാട്ട് ശേഷിയുള്ള സോളാർ സിസ്റ്റം സ്ഥാപിച്ചാൽ 250 മുതൽ 300 യൂണിറ്റ് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും.ഒരു യൂണിറ്റ് വൈദ്യുതിക്ക് ശരാശരി എട്ട് രൂപ കണക്കാക്കിയാൽ പ്രതിമാസം 2,200 രൂപ വരെ വൈദ്യുത ബില്ലിൽലാഭം ലഭിക്കും.
പ്രതിവർഷം ലാഭം 26,400 രൂപയായിരിക്കും. ഈ രീതിയിൽ നാല് വർഷം കൊണ്ട് സോളാർ പാനലിനായി മുടക്കിയ തുക തിരികെ പിടിക്കാൻ സാധിക്കും. എന്നാൽ, വായ്‌പയെടുത്താണ് സോളാർ പാനൽ വാങ്ങുന്നതെങ്കിൽ ഇതിന് വേണ്ടി മുടക്കിയ തിരികെ കിട്ടണമെങ്കിൽ രണ്ട് വർഷം കൂടി എടുക്കും.
ഒരു സോളാർ പാനലിന്റെ ആയുസ് 25 വർഷം വരെയാണ്. നാല് വർഷത്തിന് ശേഷം സോളാർ പാനലിൽ നിന്നും ലഭിക്കുന്ന വൈദ്യുതി തത്വത്തിൽ സൗജന്യമാണ്.







