Spread the love

കാസർകോട്: കുമ്പള – മംഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

video
play-sharp-fill

കർണ്ണാടക പടുബിദ്രി ബങ്കരെ റോഡിലെ അബ്ദുല്‍ റഹീമിന്റെ മകൻ മുഹമ്മദ് റാഹില്‍ (34 ) ആണ് മരിച്ചത്. മുഹമ്മദ് റാഹിലിനൊപ്പം സ്കൂട്ടറില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളായ മറ്റു രണ്ടുപേർക്കും അപകടത്തില്‍ പരിക്കേറ്റു. അബ്ദുല്‍ ജസീർ, മുഹമ്മദ് റൈസ് എന്നിവർക്ക് ആണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാക്കള്‍ സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഉപ്പള ഭാഗത്തുനിന്നും ബന്തിയോട്ടേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുഹമ്മദ് റാഹിലിന്റെ ജീവൻ നഷ്ടമാകുകയായിരുന്നു. അപകടത്തിന് പിന്നാലെ കാർ ഡ്രൈവർക്കെതിരെ കുമ്പള പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group