Spread the love

ഇന്ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ യുഡിഎഫ് മന്ത്രിസഭയില്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്തത് രണ്ട് പേര്‍. ആര്‍എസ്പിയുടെ ഷിബു ബേബി ജോണും സിഎംപിയുടെ സിപി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മറ്റ് മന്ത്രിമാര്‍ എല്ലാം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവം എന്നാൽ മലയാളഭാഷാ നിയമപ്രകാരം ഗൗരവത്തോടുകൂടി എന്നാണ് അര്‍ത്ഥം. 2021ൽ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സർക്കാരിന്‍റെ സത്യപ്രതിജ്ഞയിൽ ആറ് പേർ ദൈവനാമത്തിലും മറ്റുള്ളവർ സഗൗരവവുമാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്.

video
play-sharp-fill

അതേസമയം ദൈവനാമത്തിലായിരുന്നു വിഡി സതീശന്‍ സത്യപ്രതിജ്ഞ ചൊല്ലിയത്. സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഗവണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലെക്കര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. വേദിയിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയെ കെട്ടിപ്പിടിച്ച്‌ സന്തോഷം പങ്കുവെച്ചു.

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെ, രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിനെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group