play-sharp-fill
നഗരമധ്യത്തിലെ കയ്യേറ്റം: പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ നഗരസഭ അധികൃതർ; നഗ്നമായ കയ്യേറ്റം കണ്ടെത്തിയിട്ടും കണ്ണിൽപൊടിയിട്ടുള്ള പരിശോധനയുമായി നഗരസഭ; പണത്തിന് മേലേ നഗരസഭയും പറക്കില്ലെന്നുറപ്പായി

നഗരമധ്യത്തിലെ കയ്യേറ്റം: പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ നഗരസഭ അധികൃതർ; നഗ്നമായ കയ്യേറ്റം കണ്ടെത്തിയിട്ടും കണ്ണിൽപൊടിയിട്ടുള്ള പരിശോധനയുമായി നഗരസഭ; പണത്തിന് മേലേ നഗരസഭയും പറക്കില്ലെന്നുറപ്പായി

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ രണ്ട് സ്ഥാപനങ്ങളുടെ അനധികൃത കയ്യേറ്റം കണ്ടെത്തിയിട്ടും നടപടികളൊന്നുമെടുക്കാതെ നഗരസഭ അധികൃതർ. ടിബി റോഡിലെ ചള്ളിയിൽ റോഡിലെ കയ്യേറ്റങ്ങൾക്കെതിരായ പരാതിയിലാണ് നഗ്നമായ കയ്യേറ്റം കണ്ടെത്തിയിട്ടും നഗരസഭ അധികൃതർ നടപടിയെടുക്കാതെ ഇരിക്കുന്നത്. തേർഡ് ഐ ന്യൂസ് ലൈവിന്റെ പരാതിയിൽ വിജിലൻസ് സംഘം നടത്തിയ പ്രാഥമിക പരിശോധനയിൽ ടിബി റോഡിലെ ചള്ളിയിൽ റോഡിൽ നിർമ്മിച്ചിരിക്കുന്ന വൃന്ദാവൻ കോംപ്ലക്‌സ് സ്ഥലം കയ്യേറി പാർക്കിങ് കേന്ദ്രം നിർമ്മിച്ചിരിക്കുന്നതായും, ഇതിന് സമീപത്തെ ടിജി ടവറും, ഇതിനു സമീപത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടവും സ്ഥലം കയ്യേറിയിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഈ സ്ഥലത്ത് പരിശോധന നടത്തിയ നഗരസഭ അധികൃതർ ക്രമക്കേട് ഒന്നുമില്ലെന്ന് കണ്ടെത്തിയതായാണ് നഗരസഭ അധികൃതർ കണ്ടെത്തിയിരിക്കുന്നത്. നഗരസഭ തന്നെ ക്രമവിരുദ്ധമായി അനുവാദം നൽകിയ കെട്ടിടങ്ങളിൽ നഗരസഭ തന്നെ പരിശോധന നടത്തി എല്ലാം ക്രമപ്രകാരമാണെന്ന് കണ്ടെത്തിയെന്ന ഏറ്റവും വലിയ വിരോധാഭാസമാണ് നടക്കുന്നത്.
ടിബി റോഡിനെയും എംഎൽ റോഡിനെയും ചള്ളിയിൽ റോഡിലൂടെ ഒന്ന് നടന്നു പോകുന്നവർക്ക് ഒറ്റ നോട്ടത്തിൽ തന്നെ കയ്യേറ്റം വ്യക്തമായി മനസിലാകുന്നതാണ്. എന്നാൽ, നഗരസഭ അധികൃതർക്ക് മാത്രം ഇത് മനസിലാകുന്നില്ല. നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഒന്നായ ടിബി റോഡിലാണ് ഇത്തരത്തിൽ ഗതാഗതക്കുരുക്ക് ഇരട്ടിയാക്കി കയ്യേറ്റം വ്യാപകമായിരിക്കുന്നത്.
നഗരത്തിലെ പല സ്ഥാപനങ്ങളും ഇത്തരത്തിൽ അനധികൃതമായി കയ്യേറ്റം നടത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ നഗരപരിധിയിലുള്ള പല സ്ഥാപനങ്ങളും പരിശോധിക്കുമ്പോൾ ഇതെല്ലാം കയ്യേറ്റത്തിന്റെ പരിധിയിൽ വരുന്നതാണ് എന്ന് വ്യക്തമാകുന്നതാണ്. എന്നാൽ, ഇത്തരം കയ്യേറ്റക്കാരിൽ പലരും രാഷ്ട്രീയ നേതാക്കളുമായും നഗരസഭയിലെ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ളവർ തന്നെയാണ്. ഈ ബന്ധം തന്നെയാണ് ഇവരെ നഗരസഭ പരിധിയിൽ കയ്യേറ്റം വ്യാപകമാക്കുന്നതിനു തുണയാകുന്നത്.
കയ്യേറ്റക്കാർക്കെതിരെ കർശന നടപടികൾ എടുത്തില്ലെങ്കിൽ നിയമനടപടികൾക്ക് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് തേർഡ് ഐ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീം. ഇതിന്റെ ഭാഗമായി തുടർ നടപടികൾക്ക് നഗരസഭ അധികൃതരുടെ മറുപടികൾക്കായി കാത്തിരിക്കുകയാണ് തേർഡ് ഐ ന്യൂസ് ലൈവ്. നഗരസഭ അധികൃതർ തേർഡ് ഐ ന്യൂസ് ലൈവിന്റെ പരാതിയ്ക്ക് നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ.


 

നഗരമധ്യത്തിലെ കയ്യേറ്റങ്ങൾ: തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു: പരിശോധനയിൽ കണ്ടത് വമ്പൻ ക്രമക്കേട്  https://thirdeyenewslive.com/encrochment/

 

https://thirdeyenewslive.com/kottayam-kstp-road/

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group