Spread the love

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഓർത്തഡോക്സ് സഭ.

video
play-sharp-fill

ഡോ. ഗീവർഗീസ് മാർ യൂലിയോസ് (തിരു.
ഭദ്രാസന സഹായ മെത്രാപ്പോലീത്ത), ഫാ.ഡോ. തോമസ് വർഗീസ് അമയില്‍ (സഭാ വൈദിക ട്രസ്റ്റി), റോണി വർഗീസ് ഏബ്രഹാം (സഭാ അല്‍മായ ട്രസ്റ്റി), അഡ്വ ബിജു ഉമ്മൻ (അസോസിയേഷൻ സെക്രട്ടറി) എന്നിവർ സഭയെ പ്രതിനിധീകരിക്കും.

സർക്കാർ ക്ഷണം സ്വീകരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
രാവിലെ 10ന് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്.
അധികാരത്തിലേക്കുള്ള മടക്കം ആഘോഷമാക്കുകയാണ് കോണ്‍ഗ്രസ് പ്രവർത്തകർ. സെൻട്രല്‍ സ്റ്റേഡിയത്തില്‍ അര ലക്ഷം പേരെ ഉള്‍കൊള്ളാവുന്ന കൂറ്റൻ പന്തല്‍ ആണ് ഒരുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യപ്രതിജ്ഞ തത്സമയം കാണാൻ വിവിധയിടങ്ങളില്‍ ബിഗ് സ്ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക് പ്രവേശനം 9 മണി വരെ മാത്രമാണ്.