
കോട്ടയം : കോട്ടയത്ത് മഞ്ഞപ്പിത്തം വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ ജാഗ്രത.
ചങ്ങനാശേരി, കുറിച്ചി, മാടപ്പള്ളി എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതൽ.
ചില ഇടങ്ങളിൽ നഗരസഭ കൗൺസിലർമാർ ഇടപെട്ട് വിവരം പുറത്തു അറിയിക്കാതെ ഇരിക്കുകയാണെന്നും ആക്ഷേപമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശുദ്ധ ജലത്തിന്റെ അഭാവത്തിൽ ആണ് കൂടുതൽ പേർക്കും രോഗം പിടിപെടുന്നത്.
മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ ഇഴഞ്ഞതിനെ തുടർന്ന് വിവിധ ഭാഗങ്ങളിൽ മലിന ജലം കെട്ടിക്കിടക്കുകയാണ്.
ഓടകൾ അടഞ്ഞ് മാലിന്യം റോഡിലൂടെ പരന്നൊഴുകുയാണ്.
സമീപത്തെ വീടുകളിലെ കിണറുകളിലേക്കും മലിനജലം എത്താൻ ഇത് ഇടയാക്കും.
നഗരത്തിലും, പടിഞ്ഞാറൻ മേഖലയിൽ കുമരകം, അയ്മനം ഭാഗങ്ങളിൽ ഓടകളുടെ മൂടി നീക്കി മാലിന്യം മാറ്റുന്ന ജോലികളും തോടുകൾ വൃത്തിയാക്കലും ആരംഭിച്ചെങ്കിലും പൂർണമായില്ല.
രോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടക്കത്തിൽ ആരംഭിച്ചാൽ കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് വ്യാപിയ്ക്കുന്നത് തടയാമെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ദുർബലമാണ്.
മാടപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ നിന്നാണ് മഞ്ഞപ്പിത്തം പടരുന്നതെന്ന് നാട്ടുകാർ പറയുന്നു. വെള്ളൂക്കുന്ന് പ്രദേശത്ത് താമസിക്കുന്ന അമൽജിത് (17), അഭിജിത് (20), അജിത് (18) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അമ്മിണി രാധാകൃഷ്ണൻ, നീന കൃഷ്ണൻ, അമ്പിളി എന്നിവർ ജനറൽ ആശുപത്രിയിൽ ചികിത്സിലാണ്.
കുടിവെള്ളത്തിൽ നിന്നാണോ മഞ്ഞപ്പിത്തം ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. സാമ്പിൾ പരിശോധനയ്ക്ക് അയച്ചു







