Spread the love

ഇടുക്കി: കേരളത്തിലെയും തമിഴ്നാട്ടിലെയും ഭരണമാറ്റത്തിന് പിന്നാലെ മുല്ലപരിയാറില്‍ പുതിയ ഡാമെന്ന ആവശ്യം സജീവമാക്കി കേരള കോണ്‍ഗ്രസ്.

video
play-sharp-fill

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനുള്ള ഏറ്റവും അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് കേരള കോണ്‍ഗ്രസിന്‍റെ മന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുള്ള മോൻസ് ജോസഫ് പ്രതികരിച്ചു.

കേരളത്തില്‍ കോണ്‍ഗ്രസ് സർക്കാർ അധികാരത്തേറിയപ്പോള്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പിന്തുണക്കുന്ന സർക്കാരാണുള്ളത്. വി ഡി സതീശനും തമിഴ്നാട് മുഖ്യമന്ത്രി വിജയും തമ്മിലുണ്ടാകുന്ന കൂടിക്കാഴ്ചയിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

9 സീറ്റില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്നുവെങ്കില്‍ മുഴുവൻ ജയിച്ചേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2 സീറ്റ് കോണ്‍ഗ്രസിനായി നല്‍കിയവരാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ 2 മന്ത്രിസ്ഥാനവും പ്രധാനവകുപ്പുകളും അർഹതപ്പെട്ടതാണെന്നും മോൻസ് കൂട്ടിച്ചേർത്തു.