
തിരുവനന്തപുരം: തിങ്കളാഴ്ച നടക്കാനിരിക്കുന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ തുടർന്ന് തിരുവനന്തപുരം നഗരത്തില്‍ അന്ന് രാവിലെ 7 മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 10 മണിക്ക് സെൻട്രല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ചടങ്ങ് നടക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ എത്തുന്നവർക്കായി പാർക്കിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. വാഹനങ്ങള്‍ നിർദേശിച്ചിട്ടുളള പാർക്കിംഗ് ഏരിയകളിലാണ് പാർക്ക് ചെയ്യേണ്ടത്.
അനധികൃതമായും ഗതാഗത തടസമുണ്ടാക്കുന്ന വിധവും പാർക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.വിമാനത്താവളത്തിലേക്കും, റെയില്‍വെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണെന്നും പൊലീസ് അറിയിപ്പ് നല്കി. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിന് പൊതുജനങ്ങള്‍ 04712558731, 9497930055,എന്നീ ഫോണ്‍ നമ്പരുകളിലാണ് ബന്ധപ്പെടേണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗതാഗത ക്രമീകരണങ്ങള്‍
പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളില്‍ നിന്നു സ്റ്റാച്യു വഴി പോകുന്ന വാഹനങ്ങള്‍ വെള്ളയമ്പലം-വഴുതയ്ക്കാട്-വിമൻസ് ജംഗ്ഷൻ -തൈക്കാട് വഴി പോകേണ്ടതാണ്.
പിഎംജി ഭാഗത്ത് നിന്നും സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങള്‍ ജിവി രാജ-എല്‍എംഎസ്-മ്യൂസിയം-മാനവീയം റോഡ്-ആല്‍ത്തറ വഴുതയ്ക്കാട്-വിമൻസ് കോളജ് ജംഗ്ഷൻ-തൈക്കാട് വഴി പോകേണ്ടതാണ്.
ഓവർ ബ്രിഡ്ജ് ഭാഗത്ത് നിന്നു സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങള്‍ ഫ്ലൈഓവർ വഴി പോകേണ്ടതാണ്. ഓവർ ബ്രിഡ്ജ്-തമ്പാനൂർ-മോഡല്‍ സ്കൂള്‍-പനവിള-ബേക്കറി
പാർക്കിംഗ് സ്ഥലങ്ങള്‍
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വരുന്ന എംഎല്‍എ/എംപിമാരുടെ വാഹനങ്ങള്‍ ആർബിഐ-ബേക്കറി ജംഗ്ഷൻ-വാൻറോസ്-ജേക്കബ്സ് ജംഗ്ഷൻ-ഗേറ്റ്-4 വഴി സെക്രട്ടറിയേറ്റിനകത്ത് പാർക്ക് ചെയ്യേണ്ടതാണ്.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വരുന്ന ഉദ്യോഗസ്ഥർ, പൊലീസ്, മീഡിയ എന്നിവരുടെ വാഹനങ്ങള്‍ ആർബിഐ-ബേക്കറി ജംഗ്ഷൻ-വാൻറോസ്-ജേക്കബ്സ് ജംഗ്ഷൻ വഴി ഗേറ്റ്-4 ഭാഗത്ത് ആള്‍ക്കാരെ ഇറക്കിയ ശേഷം സംസ്കൃത കോളജ് ഗ്രൗണ്ട്, യൂണിവേഴ്സിറ്റി ക്യാംപസ്, യൂണിവേഴ്സിറ്റി കോളജ് എന്നീ സ്ഥലങ്ങളില്‍ പാർക്ക് ചെയ്യേണ്ടതാണ്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ വാഹനങ്ങളില്‍ വരുന്ന പ്രവർത്തകർ, പൊതുജനങ്ങള്‍ ഗേറ്റ് 2, പുളിമൂട് ആയുർവേദ കോളജ് ജംഗ്ഷൻ, മോഡല്‍ സ്കൂള്‍ ജംഗ്ഷൻ എന്നിവിടങ്ങളില്‍ ആള്‍ക്കാരെ ഇറക്കിയ ശേഷം പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രവർത്തകരെ കൊണ്ട് വരുന്ന വലിയ വാഹനങ്ങള്‍ ആറ്റുകാല്‍ പാർക്കിംഗ് ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ റിസർച്ച് സെന്റർ ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ചാക്ക-ലോർഡ്സ് ബൈപാസ് റോഡിന്റെ ഇരു വശങ്ങളിലും കുഴിവിള -ആക്കുളം റോഡ്, കൈമനം-പാപ്പനംകോട് റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്.
പ്രവർത്തകരുമായി എത്തുന്ന ചെറിയ വാഹനങ്ങള്‍ പുത്തരിക്കണ്ടം മൈതാനം, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ജാസ് ഹോട്ടലിന് സമീപമുള്ള ഗ്രൗണ്ട്, ജനറല്‍ ഹോസ്പിറ്റല്‍ സെന്റ് ജോസഫ് സ്കൂള്‍ ഗ്രൗണ്ട്, പൂജപ്പുര എല്‍ബിഎസ് കോളജ് ഗ്രൗണ്ട്, എല്‍എംഎസ് കോംപൗണ്ട്, ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂള്‍, ചാല ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ട്, മോഡല്‍ സ്കൂള്‍ കോംപൗണ്ട്, സംഗീത കോളജ് കോംപൗണ്ട്, ആർട്സ് കോളജ് കോംപൗണ്ട്, വിമൻസ് കോളജ് കോംപൗണ്ട്, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം കോംപൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളജ് ഗ്രൗണ്ട്, മള്‍ട്ടിലെവല്‍ പാർക്കിങ് ഗ്രൗണ്ട്, സാഫല്യം കോപ്ലക്സ് (പേ ആന്റ് പാർക്കിങ്), വെളളയമ്പലം വാട്ടർ അതോറിറ്റി കോംപൗണ്ട്, കവടിയാർ സാല്‍വ്വേഷൻ ആർമി സ്കൂള്‍ ഗ്രൗണ്ട്, ടാഗോർ തിയറ്റർ കോംപൗണ്ട്, പിഎംജി – ലോ കോളജ് റോഡ്, കവടിയാർ-കുറവൻകോണം റോഡ് (ഇടത് വശം), വികാസ് ഭവൻ റോഡ്, പരുത്തിപ്പാറ-കേശവദാസപുരം റോഡ് (ഇടത് വശം), എന്നിവിടങ്ങളില്‍ ഗതാഗത തടസമുണ്ടാകാത്ത വിധം പാർക്ക് ചെയ്യേണ്ടതാണ്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മോട്ടോർ സൈക്കിളുകളില്‍ വരുന്നവർ പുളിമൂട് – ഓവർബ്രിഡ്ജ് റോഡ് (ഇരു വശങ്ങളിലും) എകെജി – സ്പെൻസർ റോഡ്, വിജെടി-ജേക്കബ്സ് (സാഫല്യം) റോഡ്, പബ്ലിക് ലൈബ്രറിക്ക് എതിർ വശത്തുള്ള ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ഗതാഗത തടസമുണ്ടാകാത്ത വിധം വാഹനങ്ങള്‍ പാർക്ക് ചെയ്യേണ്ടതാണ്.







