Spread the love

ആലപ്പുഴ: നിയുക്ത കേരള മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ അറിയിച്ച് വെള്ളാപ്പള്ളി നടേശൻ.

video
play-sharp-fill

മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട സതീശന് സാമൂഹിക നീതിക്ക് അടിസ്ഥാനമായ ഭരണം നടത്താൻ കഴിയട്ടെയെന്ന് വെള്ളാപ്പള്ളി ആശംസിച്ചു.

യുഡിഎഫ് നേടിയ വമ്പൻ വിജയത്തിന് പിന്നിൽ മുന്നണിയുടെ കൂട്ടായ പ്രവർത്തിയാണെന്ന് വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ, വി ഡി സതീശൻ എന്നിവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചു.

കെ സി വേണുഗോപാലാണ് വിജയത്തിന്റെ രാജശിൽപിയെന്നും രമേശ് ചെന്നിത്തല അവഗണിക്കപ്പെടുന്നയാളും ഭാഗ്യദോഷിയുമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും നയപരമായ നീക്കങ്ങളിലും കെ സി വേണുഗോപാൽ ചെലുത്തിയ സ്വാധീനം വലുതാണ്.

സാമ്പത്തികമായും ബുദ്ധിപരമായും യുഡിഎഫിന്റെ വിജയത്തിനായി അദ്ദേഹം ആത്മാർഥമായി പരിശ്രമിച്ചു.

ഈ വിജയത്തിന്റെ പ്രധാന ശിൽപികളിലൊരാൾ വേണുഗോപാൽ തന്നെയാണെന്ന് പറയാതിരിക്കാൻ കഴിയില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് വെള്ളാപ്പള്ളി ഇക്കാര്യങ്ങൾ പറഞ്ഞത്.