video
play-sharp-fill

Wednesday, May 21, 2025
Homeflashമുത്തൂറ്റ് ഗ്രൂപ്പുകൾ പൂട്ടിച്ചത് സി.ഐ.ടി.യു സമരം: ഓഫിസിൽ ജീവനക്കാർ കയറായിരിക്കാൻ കാവൽ നിന്നത് ചുമട്ട് തൊഴിലാളികൾ;...

മുത്തൂറ്റ് ഗ്രൂപ്പുകൾ പൂട്ടിച്ചത് സി.ഐ.ടി.യു സമരം: ഓഫിസിൽ ജീവനക്കാർ കയറായിരിക്കാൻ കാവൽ നിന്നത് ചുമട്ട് തൊഴിലാളികൾ; സിഐടിയുവിന്റെ സമരത്തിൽ തകർന്ന് തരിപ്പണമാകുന്നത് മറ്റൊരു വ്യവസായം കൂടി

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: മുത്തൂറ്റ് ഗ്രൂപ്പിന്റെ ശാഖകളിലെ തൊഴിലാളി സമരത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകിയത് സി.ഐ.ടി.യുവിന്റെ ചുമട്ട് തൊഴിലാളികളെന്ന് റിപ്പോർട്ട്. സി.ഐ.ടു.യുവിന്റെ ചുമട്ട് തൊഴിലാളികൾ മുത്തൂറ്റ് ഗ്രൂപ്പിന്റെ ഓഫിസുകൾക്ക് മുന്നിൽ കാവൽ നിന്ന് ജീവനക്കാരെ ആരെയും ഓഫിസിനുള്ളിലേയ്ക്ക് കയറ്റിവിടാതെ നടത്തിയ സമരമാണ് ഇപ്പോൾ മുത്തൂറ്റ് ഗ്രൂപ്പ് പൂട്ടുന്നതിലും കേരളം വിടുന്നതിലും എത്തിച്ചേർന്നിരിക്കുന്നത്. സംസ്ഥാനത്തെ തൊഴിലാളി വിരുദ്ധ തൊഴിലാളി യൂണിയനുകളുടെ സമര ചരിത്രത്തിൽ ഏറ്റവും ഒടുവിലത്തെ അദ്ധ്യായമാണ് ഇപ്പോൾ മുത്തൂറ്റ് ഗ്രൂപ്പിലൂടെ പുറത്ത് വന്നിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരിക്കലും കഴുകിക്കളയാൻ പറ്റാത്ത കളങ്കമാണ് വ്യവസായ വിരുദ്ധരാണ് കേരളത്തിലെ തൊഴിലാളികൾ എന്നത്. സംസ്ഥാനം ഉണ്ടായ ചരിത്രം മുതൽ പൂട്ടിച്ച കമ്പനികളുടെ പട്ടിക  നോക്കിയാൽ ഇതുവരെയുള്ള സംസ്ഥാനത്തെ ബജറ്റിനേക്കാളും ഏരെ വലുതാണ്. ഈ നാട്ടിലാണ് ചെറുകിട സംരംഭത്തിലൂടെ വളർന്ന് ഇത്രത്തോളം വലുതായ വ്യവസായി തന്റെ സംരംഭവുമായി എത്തിയത്. മുന്നൂറ് ശാഖകളാണ് മുത്തൂറ്റ് ഗ്രൂപ്പിന് സംസ്ഥാനത്ത് ഉടനീളം ഉണ്ടായിരുന്നത്. ഇതിലായി ഏതാണ്ട് മൂവായിരത്തിലധികം തൊഴിലാളികളും പണിയെടുത്തിരുന്നു. എന്നാൽ, ചെറിയ ചില പ്രശ്‌നങ്ങളുടെ പേരിൽ സി.ഐ.ടി.യു ഏറ്റെടുത്ത സമരം സ്ഥാപനം പൂട്ടി നാട് കടത്തുന്ന സ്ഥിതിയിലേയ്ക്ക് എത്തിയിരിക്കുകയാണ്.
മുത്തൂറ്റ് സ്ഥാപനങ്ങളിൽ പണിയെടുത്തിരുന്നവരിൽ 90 ശതമാനം തൊഴിലാളികളും യാതൊരു കളങ്കവുമില്ലാതെ പണിയെടുക്കാൻ സന്നദ്ധരായി എത്തിയവരായിരുന്നു. ഇവർ പണിയെടുത്തിരുന്നപ്പോൾ യൂണിയനിലോ മറ്റും പ്രവർത്തിക്കുന്നുമില്ലായിരുന്നു. എന്നാൽ, ചെറിയ വിഭാഗം ജീവനക്കാർ യൂണിയന്റെ ഭാഗമാകുകയും, പിന്നീട് തൊഴിൽ തർക്കങ്ങളിൽ യൂണിയൻ ഇടപെടുകയും ചെയ്തതോടെയാണ് പ്രശ്‌നം വഷളായത്. വിവിധ യൂണിറ്റുകളിലെ പ്രശ്‌നങ്ങൾ വ്യത്യസ്തമാണെന്നിരിക്കെ യൂണിയൻ അനാവശ്യമായി ഇവരുടെ കാര്യങ്ങളിൽ ഇടപെട്ടതാണ് സ്ഥിതി ഇത്രയും വഷളാക്കി മാറ്റിയത്.
യൂണിയന്റെ ഭാഗമായി നിന്ന തൊഴിലാളികളെ കമ്പനി പുറത്താക്കിയെങ്കിലും ചെറിയ ഒരു വിഭാഗം പൂറത്ത് നിന്നുള്ള ചുമട്ട് തൊഴിലാളികളെ അടക്കം എത്തിയത് ജീവനക്കാരും ഇടപാടുകാരും സ്ഥാപനത്തിൽ കയറുന്നത് തടഞ്ഞു. സമരം നിരന്തര സംഭവം ആയതോടെ മുത്തൂറ്റ് ഗ്രൂപ്പിൽ എത്തുന്ന ഇടപാടുകാരും വലിയ തോതിൽ കുറഞ്ഞു. ഇതോടെയാണ് തങ്ങളുടെ 300 യൂണിറ്റുകളും അടച്ച് പൂട്ടാനും സ്ഥാപനം തമിഴ്‌നാട്ടിലേയ്ക്കു മാറ്റാനും തീരുമാനിച്ചിരിക്കുന്നത്. മൂവായിരത്തോളം ആളുകൾക്ക് പ്രത്യക്ഷമായി തൊഴിൽ നൽകിയിരുന്ന സ്ഥാപനമാണ് ഒരു വിഭാഗത്തിന്റെ മാത്രം എതിർപ്പിനെ തുടർന്ന് അടച്ച് പൂട്ടുന്നത്. ഇത് കേരളത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കുക.
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments