
കോട്ടയം: ഇറച്ചിക്കോഴി, പച്ചമീന്‍ വില വീണ്ടും കുതിക്കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ 20- 30 രൂപ വര്‍ധിച്ച് ഇന്നലെ കോട്ടയത്ത് 178 രൂപയ്ക്കാണ് ഇറച്ചിക്കോഴി വ്യാപാരം നടന്നത്.
വേനല്‍ക്കാലത്ത് ജലക്ഷാമമുണ്ടായ സ്ഥലങ്ങളില്‍ പല കര്‍ഷകരും താത്കാലികമായി കോഴി വളര്‍ത്തല്‍ നിര്‍ത്തിയതു വില വര്‍ധനയക്കു പ്രധാന കാരണമായി. കല്യാണ സീസണായതും അവധിക്കാലമായതിനാല്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് ആവശ്യക്കാരേറിയതിനാല്‍ ഡിമാന്റ് വര്‍ധിച്ചതും വില വര്‍ധനയിലേക്കു നയിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വളര്‍ത്തുന്ന കോഴികളെയാണ് ഇവിടെ വിറ്റഴിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നു കുഞ്ഞുങ്ങളെ എത്തിച്ച് വന്‍കിട കര്‍ഷകര്‍ പല ഫാമുകളിലേക്ക് എത്തിച്ചാണ് വളര്‍ത്തല്‍. തമിഴ്നാട്ടില്‍ നിന്നു നേരിട്ട് കോഴികളെ എത്തിക്കുന്നത് കുറവാണ്. കുഞ്ഞുങ്ങളും തീറ്റയും മാത്രമാണ് തമിഴ്നാട്ടില്‍ നിന്നെത്തിക്കുന്നത്. ഇവയുടെ വില വര്‍ധനയും തിരിച്ചടിയായി.
വില വര്‍ധിച്ചതോടെ വില്‍പ്പന കുത്തനെ ഇടിഞ്ഞതായി വ്യാപാരികള്‍ പറയുന്നു. വില 100- 120 രൂപയില്‍ നില്‍ക്കുന്നതാണ് നല്ലതെന്നു വ്യാപാരികള്‍ പറയുന്നു. വില കൂടിയാലും കുറഞ്ഞാലും ലഭിക്കുന്ന ലാഭനിരക്ക് ഒന്നു തന്നെയാണെന്നു വ്യാപാരികള്‍ പറയുന്നു.വില കുറഞ്ഞു നിന്നാല്‍ വില്‍പ്പന കൂടുമ്പോള്‍ ലാഭം വര്‍ധിക്കുമെന്നും വ്യാപാരികള്‍ പറയുന്നു.
പച്ചമീന്‍ വിലയും കുതിക്കുകയാണ്. വലിയ മീനുകളുടെ വിലയില്‍ രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാള്‍ ശരാശരി 100 രൂപയുടെ വര്‍ധനയുണ്ടായിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൂടിനെത്തുടര്‍ന്നു മീന്‍ ക്ഷാമം അനുഭവപ്പെടുന്നതും വില വര്‍ധനയ്ക്കു കാരണമായി.
സ്ഥിരമായി എത്തിയിരുന്ന പല മീനുകളും ഇപ്പോള്‍ കിട്ടാനില്ലെന്നു വ്യാപാരികള്‍ പറയുന്നു. വെള്ളമോത -520, ഓലക്കൊഴുവ – 540, കേര- 540 എന്നിങ്ങനെയായി വില.
ചെറുമീനുകളുടെ ശരാശരി വില 200 രൂപയായിരിക്കുകയാണ്. വലിയ മത്തി – 200 -240, തിരിയാന്‍ -160- 180, കിളി -200 -220 എന്നിങ്ങനെയാണ് വില.ഒഴുവലിനു മാത്രമാണ് അല്‍പ്പം വിലക്കുറവുള്ളത്. ശരാശരി 150 രൂപയ്ക്കാണ് വില്‍പ്പന.






