
തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ ഐഎഎസ് തലപ്പത്തും സമഗ്ര അഴിച്ച് പണിക്ക് സാധ്യത. ബി അശോകിനെയും എന്‍ പ്രശാന്തിനെയും പ്രധാന പദവികളിലേക്ക് പരിഗണിച്ചേക്കും.
ഇരുവര്‍ക്കുമെതിരായ നടപടികള്‍ അടിയന്തരമായി പിന്‍വലിക്കാനാണ് സാധ്യത. ജയതിലക് വിരമിക്കുമ്പോള്‍ ചീഫ് സെക്രട്ടറി സാധ്യത മനോജ് ജോഷിക്കാണ്.
അടുത്ത മാസം 30 ന് ജയതിലക് വിരമിക്കും. മനോജിനെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്ന് തിരിച്ചെത്തിക്കാന്‍ നീക്കമുണ്ട്. ബിശ്വനാഥ് സിന്‍ഹയ്ക്ക് ആഭ്യന്തര സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടേക്കും. യുഡിഎഫുമായി നല്ല ബന്ധമില്ലാത്തതാണ് സിന്‍ഹയ്ക്ക് തിരിച്ചടിയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിന്‍ഹയുടെ ബാച്ചിലുള്ള സഞ്ജീവ് കൗശിക്കും പ്രധാന സ്ഥാനത്തേക്ക് വന്നേക്കും.
സ്ഥാനമാറ്റ ചര്‍ച്ചകള്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലും ചര്‍ച്ചയായിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചരടുവലികള്‍ ശക്തമാക്കിയതായും വിവരമുണ്ട്.







