
കോട്ടയം : വൈക്കത്തുണ്ടായ അപ്രതീക്ഷിത തോൽവി വിലയിരുത്തുന്ന മണ്ഡലം കമ്മിറ്റി യോഗം 15 ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സാന്നിദ്ധ്യത്തിൽ നടക്കും.
തോൽക്കാനുള്ള സാഹചര്യത്തിനൊപ്പം സംഘടനാ പ്രശ്നങ്ങളും ചർച്ചയാകും.
സംസ്ഥാനത്താകമാനം ഇടതുകേന്ദ്രങ്ങളിൽ തിരിച്ചടിയുണ്ടായെങ്കിലും ബിനോയ് വിശ്വത്തിന്റെ നാട്ടിലുണ്ടായ തോൽവി നാണക്കേടായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് പതിറ്റാണ്ടായി വൈക്കത്ത് തോൽവിയറിയാത്ത സി.പി.ഐയുടെ പരാജയത്തിൽ കാലുവാരൽ അടക്കമുള്ള ആക്ഷേപം ഉയർത്തുന്നുണ്ട് പ്രവർത്തകർ.
തലയാഴം ഉൾപ്പെടെയുള്ള പഞ്ചായത്തിൽ പിന്നിൽ പോയതും സ്വാധീനമുള്ള മേഖലകളിൽ കാര്യമായ വോട്ട് വർദ്ധിപ്പിക്കാൻ കഴിയാത്തതുമാണ് ഇതിലേക്ക് വിരൽചൂണ്ടുന്നത്.
സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വത്തിനും വീഴ്ചയുണ്ടായി.
തോൽവി പഠിക്കാൻ അന്വേഷണ കമ്മിഷൻ വരുമെന്നുറപ്പാണ്.
നേതാക്കളുടെ പണപ്പിരിവും മുൻ എം.എൽ.എയുടെ പ്രവർത്തന പരാജയവും അടക്കം പരിശോധനാ പരിധിയിൽ വരും.
മൂന്ന് പേർക്കെതിരെയെങ്കിലും നടപടിയുണ്ടായേക്കുമന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.






