
ഹിമാചല്‍ പ്രദേശിലെ ചംബ ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച എസ്യുവി കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.
ഗുജറാത്തില്‍ നിന്നുള്ള സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് കുട്ടികളടക്കം നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ലളിത് ഭായ് പട്‌നാനി, മംതാബെന്‍ ലളിത് ഭായ് പട്‌നാനി (ഭാവ്നഗര്‍, ഗുജറാത്ത്), പ്രിയങ്ക് കനയ്യലാല്‍ ഭോപ്പാനി, ഭാര്യ കാജല്‍, ഇവരുടെ മകന്‍ ദിയാന്‍ഷ്, ഡ്രൈവര്‍ ജസ്വന്ത് കുമാര്‍ (മാണ്ഡി, ഹിമാചല്‍) എന്നിവരാണ് മരിച്ചത്.മയങ്ക് ലളിത് ഭായ് പട്‌നാനി (31), ഫോറംബെന്‍ മയങ്ക് പട്‌നാനി (31), മൂന്ന് വയസ്സുകാരായ ജിയാന്‍ഷ് പട്‌നാനി, പ്രിയാന്‍ഷി ഭോപ്പാനി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി മുതല്‍ പ്രദേശത്ത് തുടരുന്ന ശക്തമായ മഴയെയും കാറ്റിനെയും തുടര്‍ന്ന് കാലാവസ്ഥ അതീവ മോശമായിരുന്നു. ഇതിനിടെയാണ് പത്ത് യാത്രക്കാരുമായി പോയ ടൊയോട്ട ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ആഴത്തിലുള്ള കൊക്കയിലേക്ക് പതിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടസ്ഥലത്തുതന്നെ ആറ് പേര്‍ മരിച്ചതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഇതില്‍ നില ഗുരുതരമായ മൂന്ന് പേരെ പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി ടാന്‍ഡ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വിവരമറിഞ്ഞ ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. കനത്ത മഴ മൂലം കാഴ്ചമറഞ്ഞതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.







