Spread the love

ഡല്‍ഹി: കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി പ്രതിപക്ഷ നേതാവായാല്‍ പഴയതുപോലൊക്കെ കാര്യങ്ങള്‍ നടത്തിയാല്‍ മതിയാകുമോ എന്ന ചോദ്യം സിപിഎമ്മില്‍ വ്യാപകമാകുന്നു.

video
play-sharp-fill

മുഖ്യമന്ത്രിയായിരിക്കുന്നതുപോലെ പ്രതിപക്ഷ നേതാവായാല്‍ മാധ്യമങ്ങളെ കാണാതിരിക്കുകയോ, എഴുതി വായിക്കുകയോ, പത്രക്കാരെ കണ്ടാല്‍ കുനിഞ്ഞു താഴേക്കുനോക്കി പോകുകയോ ഒക്കെ ചെയ്താല്‍ പ്രതിപക്ഷ പ്രവര്‍ത്തനം നേരാംവണ്ണം ആകുമോ എന്നാണ് നേതാക്കള്‍ പരസ്പരം ചോദിക്കുന്നത്.

പ്രതിപക്ഷ നേതാവ് ദൈനംദിനം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടേണ്ട നേതാവാണ്. അതിനു മാധ്യമങ്ങളെ കണ്ട് അവരെയും ജനങ്ങളെയും കാര്യങ്ങള്‍ ബോധ്യമാകും വിധം പ്രതികരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തല്‍സമയ പ്രതികരണത്തിന് പകരം എഴുതി വായന കൊണ്ടും പത്രസമ്മേളനത്തിനു പകരം പത്രക്കുറിപ്പു കൊണ്ടും പ്രതിപക്ഷ പ്രവര്‍ത്തനം മതിയാകുമോ എന്നതാണ് ചോദ്യം. മാധ്യമങ്ങളെ അകറ്റി നിര്‍ത്തിക്കൊണ്ടും ഇത് സാധ്യമല്ല.

മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഇതൊക്കെ ധാരാളം. എന്നാല്‍ പ്രതിപക്ഷ പ്രവര്‍ത്തനത്തിന് ഊര്‍ജസ്വലമായ പ്രവര്‍ത്തനമാണ് ആവശ്യം. അതിനാല്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകാന്‍ ശ്രമിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പ് ശക്തമാണ്