Spread the love

മേടം സാമ്പത്തികമായി ചെലവുകള്‍ വർധിക്കാനിടയുള്ള ദിവസമാണ്. കുടുംബത്തോടൊപ്പം ദൂരയാത്രകള്‍ ആസൂത്രണം ചെയ്യാൻ സാധ്യതയുണ്ട്.

video
play-sharp-fill

 

വിദേശയാത്ര ലക്ഷ്യമിടുന്നവർക്ക് അനുകൂല സാഹചര്യം രൂപപ്പെടും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനാകും. പൈതൃക സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാം. ജോലി-വ്യാപാര മേഖലയില്‍ വിജയസാധ്യത കൂടുതലാണ്.

 

ഇടവം: ആരോഗ്യനിലയില്‍ പുരോഗതി അനുഭവപ്പെടും. വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. ദാമ്പത്യജീവിതം സന്തോഷകരമാകും. കുട്ടികളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. സാമ്പത്തികമായി ചില പ്രതിസന്ധികള്‍ ഉണ്ടാകാം. പഴയ സുഹൃത്തുക്കളെ വീണ്ടും കാണാനിടയുണ്ട്. തൊഴില്‍രംഗത്ത് ചെറിയ തടസങ്ങള്‍ നേരിടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മിഥുനം: സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുള്ള ദിവസമാണ്. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. ജോലി മേഖലയില്‍ പുരോഗതി കൈവരിക്കാനാകും. എന്നാല്‍ കുടുംബജീവിതത്തില്‍ ചില അഭിപ്രായഭിന്നതകള്‍ ഉണ്ടാകാം. കോപം നിയന്ത്രിക്കുന്നത് ഗുണകരമാകും. പൊതുപ്രവർത്തന രംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കും. മുതിർന്നവരുടെ ആരോഗ്യത്തില്‍ ശ്രദ്ധ വേണം.

 

കർക്കടകം: സാമ്പത്തികമായി സ്ഥിരത കൈവരും. കുടുംബാംഗങ്ങളുടെ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കും. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബജീവിതം സന്തോഷകരമാകും. മക്കളില്‍ നിന്ന് സന്തോഷവാർത്തകള്‍ ലഭിക്കാം. പൊതുപ്രവർത്തകർക്ക് അംഗീകാരം ലഭിക്കും. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ചില അസൗകര്യങ്ങള്‍ നേരിടേണ്ടി വരാം.

 

ചിങ്ങം: തിരക്കേറിയ ദിവസമായി അനുഭവപ്പെടാം. തീർത്ഥാടന യാത്രകളില്‍ പങ്കെടുക്കാൻ അവസരം ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ പങ്കാളിയുടെ സഹായത്തോടെ മറികടക്കാൻ സാധിക്കും. സ്ത്രീകള്‍ക്ക് അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും. പഴയ സുഹൃത്തുക്കളെ വീണ്ടും കാണാനിടയുണ്ട്. ഇഷ്ടഭക്ഷണം ആസ്വദിക്കാനും സംഗീതത്തോടുള്ള താല്‍പര്യം വർധിക്കാനും സാധ്യതയുണ്ട്.

 

കന്നി: ദാമ്പത്യബന്ധം കൂടുതല്‍ ശക്തമാകും. ജോലി രംഗത്ത് വിജയസാധ്യത കൂടുതലാണ്. എതിരാളികള്‍ പിന്നോട്ടടിയും. ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. വീട്ടിലെ മുതിർന്നവരുമായി തർക്കങ്ങള്‍ ഒഴിവാക്കുന്നത് നല്ലത്. കലാ-സംഗീത മേഖലയില്‍ കഴിവ് തെളിയിക്കാനാകും. വിദ്യാർത്ഥികള്‍ക്കും ജോലി അന്വേഷിക്കുന്നവർക്കും നല്ല സമയം.

 

തുലാം: സാമ്പത്തിക നില മെച്ചപ്പെടും. ജോലി രംഗത്ത് പുതിയ വെല്ലുവിളികള്‍ ഉയരാം. പങ്കാളിയുടെ പിന്തുണ ആത്മവിശ്വാസം നല്‍കും. തീർത്ഥാടന യാത്രകള്‍ ആസൂത്രണം ചെയ്യാൻ സാധ്യതയുണ്ട്. കുടുംബത്തിലെ കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തില്‍ ശ്രദ്ധ വേണം.

 

വൃശ്ചികം: സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാം. പങ്കാളിയുടെയോ ബിസിനസ് സഹപ്രവർത്തകരുടെയോ പിന്തുണ ലഭിക്കും. പ്രിയപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. കഠിനാധ്വാനവും ആത്മവിശ്വാസവും മുന്നേറ്റത്തിന് സഹായകരമാകും. സ്ഥാനക്കയറ്റത്തിനും സ്ഥലംമാറ്റത്തിനും സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയമാണ്.

 

ധനു: അത്ര അനുകൂലമല്ലാത്ത ദിവസമായേക്കാം. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ജോലി രംഗത്ത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാമെങ്കിലും ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ മെച്ചപ്പെടും. സാമ്പത്തിക പ്രശ്നങ്ങള്‍ മാനസിക സമ്മർദമുണ്ടാക്കാം. ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. യാത്രകള്‍ ആസൂത്രണം ചെയ്യാം.

 

മകരം: ഗുണദോഷങ്ങള്‍ കൂടിച്ചേർന്ന ദിവസമായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കാനിടയുണ്ട്. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. തീർത്ഥാടന യാത്രകള്‍ക്ക് സാധ്യതയുണ്ട്. പങ്കാളിയുടെ സംശയങ്ങള്‍ ദാമ്പത്യബന്ധത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം.

 

കുംഭം: ഏറെ അനുകൂലമായ ദിവസമാണ്. കർമ്മ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാകും. നിങ്ങളുടെ കഴിവുകള്‍ പുതിയ അവസരങ്ങള്‍ തുറക്കാൻ സഹായിക്കും. ആത്മവിശ്വാസം ഉയരും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. കുടുംബത്തിലെ മുതിർന്നവരുടെ പിന്തുണ ഗുണകരമാകും.

 

മീനം: കുടുംബത്തിന്റെ പിന്തുണ ലഭിക്കുന്ന ദിവസമാണ്. തൊഴില്‍രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാനാകും. ഏറെ നാളായി കാണാൻ ആഗ്രഹിച്ചവരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കും. വിദ്യാഭ്യാസ മേഖലയിലുള്ളവർക്ക് അനുകൂല സമയം.