Spread the love

മാതൃദിനാഘോഷത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് (എഐപിസി) കോട്ടയം ജില്ലാകമ്മിറ്റി കോട്ടയത്തെ പ്രമുഖ സീനിയർ ഗൈനക്കോളജിസ്റ്റായ ഡോ. ലീല ജോർജ് ചാണ്ടിയെ ആദരിച്ചു. എഐപിസിയുടെ ആദരം കോട്ടയം മുൻസിപ്പൽ ചെയർമാൻ എംപി സന്തോഷ് കുമാർ സമർപ്പിച്ചു. പ്രൊഫഷണൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവീഷ് സതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ മോൻ ജേക്കബ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

video
play-sharp-fill

സ്ത്രീ ആരോഗ്യ രംഗത്ത് പതിറ്റാണ്ടുകളായി നൽകിയ സമർപ്പിത സേവനത്തിനും, അനേകം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ജീവിതത്തിൽ കരുതലിന്റെയും ആത്മവിശ്വാസത്തിന്റെയും സാന്നിധ്യമായി നിലകൊണ്ടതിനുമുള്ള ആദര സൂചകമായാണ് ഡോ. ലീല ജോർജ് ചാണ്ടിക്ക് ഈ അംഗീകാരം നൽകിയത്.

യോഗത്തിൽ അഡ്വ. മജേഷ് കാഞ്ഞിപ്പള്ളി സ്വാഗതം അർപ്പിച്ചു. ഡോ. സക്കറിയ, ഡോ. ഏലിയാസ് ജോസഫ്, അഡ്വ ശ്രുതി ദാസ്, ശ്രീ നിഖിൽ, ശ്രീ രാജ രാജീവ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രഫ. നീതു ജോസ് നന്ദി രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group