Spread the love

കൊച്ചി : കൊച്ചി കളമശ്ശേരിയില്‍ പോത്തിന്റെ ആക്രമണത്തില്‍ വയോധികൻ മരിച്ചു. കളമശ്ശേരി കൈപ്പടമുകളില്‍ ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് സംഭവം. കൈപ്പടമുകള്‍ കൊല്ലംകുടി വീട്ടില്‍ അബു (73) ആണ് മരിച്ചത്.

video
play-sharp-fill

73 വയസ്സാണ്. തൊട്ടടുത്ത പാടത്ത് നിന്നും കെട്ടഴിഞ്ഞ് വന്ന പോത്ത് ആണ് അബുവിനെ ആക്രമിച്ചത്. പോത്ത് അബുവിന്റെ വീടിന് സമീപത്തെ മരങ്ങള്‍ കുത്തി മറിച്ചത് കണ്ട് ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. നിലവിളി കേട്ട് പ്രദേശവാസികള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പോത്ത് ആക്രമണം തുടർന്നു. ഒരു തരത്തില്‍ പോത്തിനെ തട‌ഞ്ഞ് പരിക്കേറ്റ് അബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അബുവിന്റെ നെഞ്ചിനും കാലിനുമാണ് ഗുരുതര പരിക്കേറ്റത്.

ഫയർഫോഴ്സ് എത്തിയെങ്കിലും ഉടമയെ കണ്ടതോടെ ശാന്തനായ പോത്ത് ഉടമയ്ക്കൊപ്പം മടങ്ങി. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്ന് കളമശ്ശേരി പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group