Spread the love

പത്തനാപുരം: ഇടത് പക്ഷ ജനാധിപത്യ മുന്നണി ഒരിയ്ക്കലും പ്രതീക്ഷിച്ചതല്ല പത്തനാപുരത്തെ പരാജയം . പത്തനാപുരത്ത് കേരളാ കോണ്‍ഗ്രസ് (ബി ) നേതാവും പിണറായി സർക്കാരില്‍ ഗതാഗത മന്ത്രിയുമായിരുന്ന കെ.ബി ഗണേഷ് കുമാർ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയോടാണ് പരാജയപെട്ടത് . ചാമക്കാലയ്ക്ക് വൻ ഭൂരിപക്ഷവും ലഭിച്ചു.

video
play-sharp-fill

സാമുദായിക ഘടകങ്ങള്‍ എക്കാലവും തുണച്ച കെ.ബി ഗണേഷ് കുമാർ യു ഡി എഫ് തരംഗത്തിന് മുന്നില്‍ പിടിച്ച്‌ നില്‍ക്കാൻ കഴിയാതെ പരാജയ പെടുകയായിരുന്നു. പരാജയ കാരണം വിശകലനം ചെയ്യുന്നതിനാണ് കേരള കോണ്‍ഗ്രസ് ബി തയ്യാറെടുക്കുന്നത് .

പത്തനാപുരം മണ്‌ഡലം പ്രവർത്തക യോഗത്തില്‍ ഇത് സംബന്ധിച്ച ചർച്ചകള്‍ നടക്കും . പരാജയം ഏറെ ഗൗരവത്തോടെയാണ് ഗണേഷ് കുമാറും മറ്റ് സംസ്ഥാന നേതാക്കളും കാണുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് പ്രവർത്തനത്തില്‍ വീഴ്ച്ചയുണ്ടായോ എന്നതടക്കം പ്രവർത്തക യോഗം പരിശോധിക്കും.