Spread the love

ചെന്നൈ: തമിഴ്‌നാട്ടില്‍ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളില്‍ സസ്പെൻസ് അവസാനിക്കുന്നില്ല.

video
play-sharp-fill

108 സീറ്റില്‍ നിന്ന് 120 എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കിയ വിജയ്ക്ക് മുന്നില്‍ ഗവർണർ രാജേന്ദ്ര അർലേക്കർ വലിയ വെല്ലുവിളിയായി നിലയുറപ്പിച്ചിരിക്കുകയാണ്.

ആദ്യം മുതലേ എം എല്‍ എമാരുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരണത്തില്‍ ഉടക്കിട്ടിരുന്ന ഗവർണർ, ഇപ്പോള്‍ കൂടിക്കാഴ്ചക്ക് സമയം നല്‍കുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

120 എം എല്‍ എമാരുടെയും പിന്തുണ കത്ത് ലഭിച്ചതിന് പിന്നാലെ ലോക്ഭവൻ റൂട്ടിലേക്ക് തിരിച്ച വിജയ്, പാതി വഴിയില്‍ യൂ ടേണ്‍ എടുത്ത് മടങ്ങി.

ലോക്ഭവൻ റൂട്ടിലെ അഡയാർ ഗാന്ധി നഗറില്‍ വച്ചാണ് വിജയ് വാഹനം തിരിച്ച്‌ പട്ടണംപാക്കത്തെ വീട്ടിലേക്ക് മടങ്ങിയത്. ഗവർണർ സമയം കൊടുത്തിട്ടില്ലെന്നാണ് സൂചന.