
എല്ലാവരും നിരവധി ഓണ്‍ലൈണ്‍ ഫീല്‍ഡുകളില്‍ ആക്ടീവായവരാണ്. എല്ലാവരുടേയും മുഴുവൻ ഡാറ്റകളും സൈബർ ഇടങ്ങളില്‍ ഏതൊരാള്‍ക്കും ലഭ്യമാകുകയും ചെയ്യും. എന്നാല്‍ നമ്മുടെ സൈബർ ഇടങ്ങളെ സുരക്ഷിതമാക്കി നിർത്തുന്നത് പാസ്വേർഡുകളാണ്. പാസ്വേർഡുകള് സൈബർ ഇടങ്ങളിലെ പൂട്ടുകളാണ്.
എന്നാല്‍ പാസ്വേർഡുകള് എങ്ങനെ ശരിയായി സെറ്റ് ചെയ്യാമെന്നും ഒരിക്കല്‍ സെറ്റ് ചെയ്ത പാസ്വേർഡ് ഏതൊക്കെ ഇടവേളകളില്‍ മാറ്റണമെന്നും കേരള പൊലീസ് നിർദ്ദേശം നല്‍കിയിരിക്കുകയാണ്.
ഡിജിറ്റല്‍ പാസിവേർഡുകള് സെറ്റ് ചെയ്യുമ്പോള്‍ നമ്പറുകള്‍, സ്പെഷ്യല്‍ ക്യാരക്ടറുകള്‍, അക്ഷരങ്ങള്‍ (വലുതും ചെറുതും), സ്പെയ്സ് എന്നിവ ഇടകലർത്തി പാസ്സ്വേർഡ് ഉണ്ടാക്കുണമെന്നും പൊലീസ് നിർദ്ദേശിക്കുന്നു. കൂടാതെ കൃത്യാമായി പാസ്വേർഡുകള് മാറ്റുകയും വേണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിൻ്റെ മുന്നറിയിപ്പ് ഇങ്ങനെ 👇🏻
ഡിജിറ്റല്‍ യുഗത്തില്‍ എല്ലാ ഓണ്‍ലൈൻ ഇടപെടലുകളിലും പാസ്സ്വേർഡുകള്‍ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. കൃത്യമായ ഇടവേളകളില്‍ പാസ്സ്വേർഡുകള്‍ മാറ്റുന്നതോടൊപ്പം നമ്പറുകള്‍, സ്പെഷ്യല്‍ ക്യാരക്ടറുകള്‍, അക്ഷരങ്ങള്‍ (വലുതും ചെറുതും), സ്പെയ്സ് എന്നിവ ഇടകലർത്തി പാസ്സ്വേർഡ് ഉണ്ടാക്കുക. ഓർത്തിരിക്കാൻ പ്രയാസമായിരിക്കുമെങ്കിലും പാസ്വേഡുകള് സ്ട്രോങ്ങ് ആക്കേണ്ടത് അത്യാവശ്യമാണ്.







