Spread the love

ബംഗാളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയത്തിലേക്ക് നയിച്ച പ്രമുഖ നേതാവ് സുവേന്ദു അധികാരി സംസ്ഥാനത്ത് മുഖ്യമന്തിയാവും. നാളെ രാവിലെ 11 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ സുവേന്ദു സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്തി ആകും.

video
play-sharp-fill

ഇന്ന് കൊല്‍ക്കത്തയിലെ വിശ്വ ബംഗ്ലാ കണ്‍വെൻഷൻ സെന്ററില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ ആണ് നിർണ്ണായകമായ തീരുമാനം ബിജെപി എടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സുവേന്ദുവിന്റെ പേര് യോഗത്തിനു ശേഷം പ്രഖ്യാപിച്ചത്.

തുടർച്ചയായ രണ്ടു തെരഞ്ഞെടുപ്പുകളില്‍ മമത ബാനർജിയെ തോല്‍പിച്ച സുവേന്ദു നിലവില്‍ നന്ദിഗ്രാം, ഭവാനിപൂർ മണ്ഡലങ്ങളില്‍ നിന്നുമുള്ള എംഎല്‍എയാണ്. 294 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയില്‍ ബിജെപിക്ക് 207 അംഗങ്ങളും തൃണമൂല്‍ കോണ്‍ഗ്രസിന് 80 അംഗങ്ങളുമാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഐഎമ്മിന് ഒരു എംഎല്‍എ ആണ് നിയമസഭയില്‍ ഉള്ളത്. ഇതിനിടയില്‍, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് മമത ബാനർജി നിലപാട് എടുത്തതിനു പിന്നാലെ ബംഗാള്‍ സർക്കാരിനെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഗവർണർ പിരിച്ചുവിട്ടിരുന്നു.