
ചൂട് കൂടിയതോടെ വീടുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നതിന്റെ അളവും വർദ്ധിച്ചിരിക്കുകയാണ്. ഇത് പ്രകടമാകാൻ പോകുന്നത് കറന്റ് ബില്ല് വരുമ്പോഴായിരിക്കും. വീടുകളില്‍ എസി ഇല്ലാത്തവർ വാങ്ങുകയും എസി ഉള്ളവർ നിരന്തരം ഉപയോഗിക്കുകയും ചെയ്യുകയാണ്. അങ്ങനെയുള്ളവർക്ക് ലഭിക്കുന്ന കറന്റ് ബില്ലിന്റെ 40 മുതല്‍ 60 ശതമാനം വരെയും എസി ഉപയോഗിച്ചതിന്റെ ഫലമായി ഉണ്ടായ നിരക്കായിരിക്കും.
എന്നാല്‍ എസി കൃത്യമായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ കറന്റ് ബില്ല് കൂടില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതിന് ചില എളുപ്പവഴികളും നിർദേശിക്കുന്നുണ്ട്.
ദിവസം മുഴുവൻ എസി പ്രവർത്തിപ്പിക്കരുത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസി മണിക്കൂറുകളോളം തുടർച്ചയായി പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കുക. മുറിയില്‍ ചൂട് അനുഭവപ്പെടുമ്പോള്‍ മാത്രം എസി ഓണാക്കുക, താപനില സുഖകരമാകുമ്പോള്‍ അത് ഓഫ് ചെയ്യുക. ഈ ലളിതമായ ശീലം അനാവശ്യമായ വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കും.വളരെ താഴ്ന്ന നിലയില്‍ താപനില ക്രമീകരിക്കുന്നത് ഒഴിവാക്കുക
മുറി വേഗത്തില്‍ തണുപ്പിക്കുന്നതിനായി നിങ്ങളുടെ എസി താപനില 24-26°C യില്‍ താഴെയാക്കരുത്. ഓരോ 1°C യും കുറയുമ്പോള്‍ വൈദ്യുതി ഉപഭോഗം ഏകദേശം 6-8% വർദ്ധിക്കും. അതിനാല്‍, നിങ്ങള്‍ താപനില മിതമായി നിലനിർത്താൻ ശ്രദ്ധിക്കുക.
എസി ഫില്‍ട്ടർ വൃത്തിയാക്കുക
ഫില്‍ട്ടറുകള്‍ വൃത്തിയാക്കാതെ ആഴ്ചകളോളം വൃത്തിഹീനമായ എസി ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് വൈദ്യുതി ഉപഭോഗം വർദ്ധിപ്പിക്കുകയും കൂളിംഗ് കുറയ്ക്കുകയും ചെയ്യുന്നു.
എസിയോടൊപ്പം ഫാനും പ്രവർത്തിപ്പിക്കുക
എസി പ്രവർത്തിക്കുമ്പോള്‍ സീലിംഗ് ഫാൻ കൂടി ഉപയോഗിക്കുക. ഇത് മുറിയിലുടനീളം തണുത്ത വായു വേഗത്തില്‍ പ്രസരിപ്പിക്കാൻ സഹായിക്കുന്നു.







