Spread the love

കൊച്ചി: കോണ്‍ഗ്രസ് നേതാവ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി സോഷ്യല്‍ മീഡിയ താരം സന്തോഷ് വർക്കി.

video
play-sharp-fill

കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ ഇന്ന് ആഗ്രഹിക്കുന്നത് വി.ഡി. സതീശൻ നമ്മുടെ മുഖ്യമന്ത്രി ആകണം എന്നാണെന്ന് സോഷ്യല്‍ മീഡിയയില്‍ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ പറയുന്നു.

ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരു മാറ്റം കോണ്‍ഗ്രസ് ഹൈക്കമാൻഡ് അംഗീകരിക്കുമെന്നും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ജനഹിതം മാനിക്കപ്പെടണം. ജനാധിപത്യം വിജയിക്കണം- സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും ഇടപെടുന്ന ഒരാളെന്ന നിലയില്‍ എനിക്ക് ഈ നാട്ടിലെ ജനവികാരം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നിലവിലെ ഭരണകൂടത്തെ നേരിടാനും ദീർഘവീക്ഷണമുള്ള ഒരു ബദല്‍ നല്‍കാനും കഴിയുന്ന നേതാവായി കേരളത്തിലെ ജനങ്ങള്‍ വി.ഡി. സതീശനെ അംഗീകരിക്കുന്നുണ്ട്.

ഒരു ജനാധിപത്യ സംവിധാനത്തില്‍, പാർട്ടിയുടെ തീരുമാനം ജനവികാരത്തിന് അനുസൃതമായിരിക്കണം. ഹൈക്കമാൻഡോ പാർട്ടിയോ ഈ ജനകീയ ആവശ്യത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു തീരുമാനമെടുത്താല്‍, പാർട്ടി ജനങ്ങളില്‍ നിന്ന് അകന്നുപോയി എന്ന തോന്നല്‍ ഉണ്ടാക്കിയേക്കാമെന്നും ആറാട്ടണ്ണൻ കത്തില്‍ പറയുന്നു.