Spread the love

അബൂദബി: ഇറാന്റെ ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ രേഖപ്പെടുത്താൻ പ്രത്യേക സമിതിക്ക് രൂപം നൽകി യുഎഇ. യു.എ.ഇ അറ്റോർണി ജനറലായിരിക്കും സമിതി അധ്യക്ഷൻ.

video
play-sharp-fill

യു.എ.ഇ വൈസ് പ്രസിഡൻറും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാനാണ് പ്രഖ്യാപനം നടത്തിയത്.

മേഖലയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ നിയമപരമായി രേഖപ്പെടുത്താനാണ് ദേശീയ സമിതിക്ക് യുഎഇ രൂപം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ നിയമങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും അനുസരിച്ച് തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.
ഇറാന്റെ ഭാഗത്തു നിന്നുള്ള ആക്രമണങ്ങൾ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും പൗരൻമാർ,

താമസക്കാർ, സന്ദർശകർ എന്നിവരെയും എത്രമാത്രം ബാധിച്ചുവെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തുകയാണ് സമിതിയുടെ ചുമതല. രാജ്യത്തെ പ്രധാന മന്ത്രാലയങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ സമിതിയിൽ അംഗങ്ങളായിരിക്കും.

തെളിവുകളുടെ സമഗ്രത ഉറപ്പുവരുത്താൻ സാമ്പത്തിക, സാങ്കേതിക, സുരക്ഷ, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെയും സമിതിയിൽ ഉൾപ്പെടുത്തും.