
ഡൽഹി: മുഖ്യമന്ത്രിക്കായുള്ള ചരടുവലി കേരളത്തില്‍ തെരുവിലേക്ക് എത്തുന്നതില്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി.
ചേരി തിരിഞ്ഞുള്ള സ്വീകരണങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധി വിവരം തേടി. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് ഇമെയില്‍ അയക്കുന്നതിനുള്ള ആഹ്വാനവും ഗൗരവമായെടുക്കുമെന്ന് പാർട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രിയാരെന്നതില്‍ തൻ്റെ നിലപാട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർഗെയോടും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടില്ല. കെസി വേണുഗോപാലിനെ ഡൽഹിയില്‍ നിന്ന് തിരിച്ചയക്കണോ എന്ന തീരുമാനം എടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരീക്ഷകരുടെ റിപ്പോർട്ടിന് ശേഷമായിരിക്കും രാഹുലിൻ്റെ തീരുമാനം. മുഖ്യമന്ത്രി തീരുമാനത്തില്‍ കോണ്‍ഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്നാണ് നടക്കുന്നത്.
എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയിരുന്നു. മുതിർന്ന നേതാക്കളേയും ഘടകകക്ഷികളെയും കേള്‍ക്കും.







