Spread the love

ഡൽഹി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തില്‍ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു.

video
play-sharp-fill

സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർക്കും എസ് പിക്കും കമ്മീഷൻ നോട്ടീസ് അയച്ചു. കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കിക്കൊണ്ട് 15 ദിവസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

സാമൂഹിക പ്രവർത്തകനായ വിപിൻ കൃഷ്ണൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഈ ഇടപെടല്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 11 നാണ് ഡെന്റല്‍ കോളേജ് കെട്ടിടത്തിന്റെ 5 -ാം നിലയില്‍ നിന്നും വീണ് മരിച്ച നിലയില്‍ നിതിൻ രാജിനെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണത്തില്‍ നിതിൻ, കോളേജില്‍ അധ്യാപകരുടെ കടുത്ത മാനസിക പീഠനത്തിനടക്കം ഇരയായെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അധ്യാപകരായ ഡോ. റാം, ഡോ. കെ ടി സംഗീത നമ്പ്യാർ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.