
കോട്ടയം: കായംകുളം ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ പുതിയ കാല്‍നട പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഇന്നു ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
എറണാകുളത്തിനും കായംകുളത്തിനുമിടയില്‍ കോട്ടയം വഴി സര്‍വീസ് നടത്തേണ്ട മൂന്ന് പ്രധാന ട്രെയിനുകളാണു ആലപ്പുഴവഴി തിരിച്ചുവിടുന്നത്.
മംഗളൂരു-തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് (16348), രാമേശ്വരം-തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344), തിരുവനന്തപുരം നോര്‍ത്ത് രാജ്യറാണി എക്സ്പ്രസ് (16350) എന്നിവയാണ് ആലപ്പുഴ വഴി തിരിച്ചുവിടുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ട്രെയിനുകള്‍ക്ക് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല.
മംഗളൂരു തിരുവനന്തപുരം എക്സ്പ്രസിന് പിറവം റോഡിലെ സ്റ്റോപ്പും ഒഴിവാക്കിയിട്ടുണ്ട്. പകരം മൂന്നു ട്രെയിനുകള്‍ക്കും എറണാകുളം ജംഗ്ഷന് (സൗത്ത്), ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു.







