
കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഉയർന്ന വോട്ട് മറിക്കല്‍ ആരോപണങ്ങളെ തള്ളി പി.വി.അൻവർ.
മണ്ഡലത്തില്‍ മുസ്ലിം ലീഗ് എല്‍ഡിഎഫിന് വോട്ട് മറിച്ചു എന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന്റെ വിജയത്തിനായി മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കഠിനാധ്വാനം ചെയ്തതും തനിക്ക് വലിയ രീതിയിലുള്ള പിന്തുണ നല്കിയതും മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലീഗ് പ്രവർത്തകരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന ഇത്തരം പ്രചാരണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും അൻവർ പറഞ്ഞു.
അതേസമയം, മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസിന്റെ വിജയത്തിന് പിന്നില്‍ ബിജെപി വോട്ട് മറിച്ചതാണെന്നാണ് പി.വി. അൻവർ ആരോപിക്കുന്നത്. ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടതാണ് ബേപ്പൂരിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ബേപ്പൂരിലുണ്ടായ അപ്രതീക്ഷിത പരാജയത്തെക്കുറിച്ച് യുഡിഎഫ് ഗൗരവമായി പരിശോധിക്കുമെന്നും വോട്ട് വിഹിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.







