
സംസ്ഥാനത്ത് യുഡിഎഫിനുണ്ടായ വിജയം അവരുടെ മിടുക്കല്ലെന്ന് എന്‍ എസ് എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണ് ഉണ്ടായത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയെയാണ് വ്യക്തിപരമായി പിന്തുണക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. വി.ഡി.സതീശന്റെ ചില നിലപാടുകളോട് ഇപ്പോഴും വിയോജിപ്പാണുള്ളതെന്നും എന്നാല്‍ തിരുത്തണമെന്ന് താന്‍ പറയില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയാക്കണമോ എന്നത് കോണ്‍ഗ്രസിന്റെ കാര്യമാണ്. ആരെ തീരുമാനിച്ചാലും സ്വീകരിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
‘ജനങ്ങള്‍ പൊറുതിമുട്ടി മാറ്റം വരാന്‍ വേണ്ടി വോട്ട് ചെയ്തു. അത് കോണ്‍ഗ്രസിനും യു ഡി എഫിനും അനുകൂലമായി പ്രതിഫലിച്ചു. കോണ്‍ഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എന്‍ എസ് എസിന് വിരോധമില്ല. കഴിവുള്ളവരെയും പരിചയമുള്ളവരെയും ആക്കണം എന്ന് മാത്രം. ഒരു വ്യക്തിയെ മുഖ്യമന്ത്രിയാക്കണമെന്ന് എന്‍ എസ് എസ് ചൂണ്ടിക്കാണിക്കില്ല. കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അവര്‍ തന്നെ ഉചിതമായ തീരുമാനം എടുക്കട്ടെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി ഡി സതീശന് എതിരെ എടുത്ത നിലപാട് തിരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിച്ചിട്ടില്ല. പറവൂരിലും എന്‍ എസ് എസ് സമദൂര നിലപാടാണ് സ്വീകരിച്ചത്. വി ഡി സതീശന്റെ ചില നിലപാടുകളോട്ട് ഇപ്പോഴും ഇഷ്ടമില്ല. അത്തരം നിലപാടുകളോട് കാണിച്ചിട്ടുള്ള വിയോജിപ്പ് എന്‍എസ്എസിന് ഇപ്പോഴുമുണ്ട്. അത്തരം സമീപനങ്ങള്‍ തിരുത്താന്‍ ഒന്നും സതീശനോട് ആവശ്യപ്പെടില്ല. വി ഡി സതീശനെയാണ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് തീരുമാനിക്കുന്നെങ്കില്‍ അതും സ്വീകരിച്ചല്ലേ പറ്റൂ’.ജി.സുകുമാരന്‍ നായര്‍ പറഞ്ഞു
പത്തനാപുരത്ത് ആരെയും ജയിപ്പിക്കണമെന്നും തോല്‍പ്പിക്കണമെന്നും പെരുന്നയില്‍ നിന്ന് നല്‍കിയിരുന്നില്ലെന്നും സമദൂരം പാലിക്കുന്നതാണ് എന്‍എസ്എസിന്റെ നിലപാട്. അത് പാലിക്കണമെന്നേ പറഞ്ഞുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.







