
തിരുവനന്തപുരം: കേരള സർക്കാർ കെഎസ്‌ഇബി (കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് ലിമിറ്റഡ്) ന് കീഴില്‍ ജോലി നേടാൻ അവസരം. ഇലക്‌ട്രിസിറ്റി വർക്കർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.
ആകെ 985 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് ജൂണ്‍ 03ന് മുൻപായി അപേക്ഷിക്കാം.
തസ്തികയും ഒഴിവുകളും
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്‌ഇബി വർക്കർ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 985. എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്.
തിരുവനന്തപുരം 101
കൊല്ലം 49
പത്തനംതിട്ട 24
ആലപ്പുഴ 70
കോട്ടയം 64
ഇടുക്കി 96
എറണാകുളം 139
തൃശൂർ 62
പാലക്കാട് 68
മലപ്പുറം 64
കോഴിക്കോട് 117
വയനാട് 26
കണ്ണൂർ 73
കാസർഗോഡ് 32
പ്രായപരിധി
18നും 40നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 1986 ജനുവരി 2നും 2008 ജനുവരി 1നും ഇടയില്‍ ജനിച്ചവർക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
എസ്‌എസ്‌എല്‍സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പുറമെ ഇലക്‌ട്രീഷ്യൻ അല്ലെങ്കില്‍ വയർമാൻ ട്രേഡില്‍ സർക്കാർ അംഗീകൃത 2 വർഷ നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ് വേണം.
ശാരീരിക യോഗ്യത
പുരുഷ ഉദ്യോഗാർത്ഥികള്‍ക്ക് കുറഞ്ഞത് 5 അടി 2 ഇഞ്ച് (157.48 സെ.മീ) ഉയരവും, വനിതാ ഉദ്യോഗാർത്ഥികള്‍ക്ക് കുറഞ്ഞത് 4 അടി 9 ഇഞ്ച് (144.78 സെ.മീ) ഉയരവും ഉണ്ടായിരിക്കണം. സാധാരണ കാഴ്ചശക്തി അനിവാര്യമാണ്, വർണ്ണാന്ധതയുള്ളവരെ പരിഗണിക്കില്ല. ഔട്ട്ഡോർ ജോലികള്‍ക്ക് ശാരീരികക്ഷമത ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. തിരഞ്ഞെടുപ്പ് സമയത്ത് പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രായോഗിക പരീക്ഷയിലൂടെ ശാരീരികക്ഷമത വിലയിരുത്തും.
9 മീറ്റർ ഉയരമുള്ള ഒരു വൈദ്യുത പോസ്റ്റില്‍ 8 മിനിറ്റിനുള്ളില്‍ കയറാനും ഇറങ്ങാനുമുള്ള കഴിവ് ഇതില്‍പ്പെടും. ഈ പരീക്ഷയില്‍ യോഗ്യത നേടുന്നവർക്ക് മാത്രമേ അടുത്ത ഘട്ടങ്ങളിലേക്ക് പ്രവേശനം ലഭിക്കൂ.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24400 രൂപമുതല്‍ 43600 രൂപവരെ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/







