Spread the love

കോട്ടയം: ദയനീയമായ തോല്‍വിക്ക് പിന്നാലെ തമ്മിലടിച്ച്‌ കേരളാ കോണ്‍ഗ്രസ് (എം). ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും വിജയിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.
വര്‍ഷങ്ങളായി കയ്യില്‍ വെച്ചിരുന്ന സീറ്റുകള്‍ പോലും തോല്‍വി സംഭവിച്ചു. ദയനീയമായ തോല്‍വില്‍ ഒരു വിശദീകരണം നല്‍കാന്‍ പോലും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ്.കെ.മാണിക്ക് കഴിയുന്നില്ല.

video
play-sharp-fill

എല്‍ഡിഎഫില്‍ നിന്നും യൂഡിഎഫിലേക്ക് മുന്നണി മാറാന്‍ കത്തോലിക്കാ സഭയും മത നേതൃത്വവും ജോസ്.കെ.മാണിയോട് ആവശ്യപ്പെട്ടതാണ്. സഭയുടെയും മതനേതാക്കളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുന്നണിമാറാന്‍ തീരുമാനിക്കുകയും കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ രണ്ടാമനായ റോഷി അഗസ്റ്റിനും, റാന്നി എംഎല്‍എ പ്രമോദ് നാരായണനുമാണ് ഈ നീക്കത്തിന് വിലങ്ങുതടിയായത്.

തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വക്കിലെത്തുകയും, മുന്നണി മാറ്റ ആലോചനയില്‍ പാര്‍ട്ടിയില്‍ ചേരിതിരിഞ്ഞ് വലിയ തോതില്‍ പോര്‍വിളികളും നടന്നിരുന്നു. പിളര്‍പ്പിന്റെ വക്കിലെത്തിയ കേരളാ കോണ്‍ഗ്രസ് പിന്നെ മുന്നണി മാറ്റം ഉപേക്ഷിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത തോല്‍വിയോടെ കത്തോലിക്ക സഭക്കും മതനേതൃത്വത്തിന് മുമ്പിലും നാണംകെട്ട് നില്‍ക്കുകയാണ് ജോസ്. കെ.മാണി. ഭരണം പോയതോടെ അണികളെ പിടിച്ചുനിര്‍ത്താന്‍ എങ്ങനെ കഴിയുമെന്ന ചിന്തയും ജോസ്. കെ.മാണിയെ അലട്ടുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്നും നേതാക്കളും അണികളും കൊഴിഞ്ഞുപോകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. കത്തോലിക്കാ സഭയുടെയും മതനേതൃത്വത്തിന്റെയും വാക്ക് കേള്‍ക്കാത്തതിന് സഭയും ജോസ്. കെ. മാണിയോട് ഇടഞ്ഞുനില്‍ക്കുകയാണ്. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ പര്യാപ്തനല്ല ജോസ്.കെ.മാണിയെന്ന പൊതുവികാരവും പാര്‍ട്ടിക്കുള്ളില്‍ പുകയുന്നുണ്ട്.

ഇതിനിടയില്‍ യുഡിഎഫില്‍ ഉജ്വല വിജയം നേടിയ കേരളാ കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ പി.ജെ ജോസഫ്, ജോസ് കെ മാണിയെയും കൂട്ടരെയും പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഏതായാലും ഈ സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം കേരളാ കോണ്‍ഗ്രസ്(എം)ന്റെയും ജോസ്.കെ.മാണിയുടെയും പരീക്ഷണത്തിന്റെതാണ്. ഇനി മുന്നണിമാറ്റ ചര്‍ച്ചകള്‍ നടക്കുവാന്‍ യാതൊരു സാദ്ധ്യതയും കാണുന്നില്ല.