Spread the love

കോട്ടയം: ക്രൈസ്തവ സഭകള്‍ക്കെതിരെ നടത്തുന്ന അധിക്ഷേപ പരാമർശങ്ങളില്‍ ബിജെപി നേതാവ് പി.സി.ജോർജിനെതിരെ വിമർശനവുമായി ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി.

video
play-sharp-fill

ബിജെപി ആരെയും വെല്ലുവിളിക്കുന്ന പ്രസ്ഥാനമല്ലെന്ന് ആനൂപ് ആന്റണി പറഞ്ഞു. ആരുമായും മല്‍പ്പിടുത്തത്തിന് പോകണമെന്ന കാഴ്ചപ്പാടില്ല.വോട്ട് ചെയ്യുന്നവരെ മാത്രമേ ചേർത്തു പിടിക്കൂ എന്ന സമീപനം ബിജെപിക്കില്ലെന്നും അനൂപ് ആന്റണി പറഞ്ഞു.

ഷോണ്‍ ജോർജും പി സി ജോർജും ക്രൈസ്തവ സഭകള്‍ക്കെതിരെ നടത്തിയ പരാമർശങ്ങള്‍ വ്യക്തിപരമാണ്. കേരളത്തില്‍ ക്രൈസ്തവരെ മാത്രമല്ല എല്ലാ വിഭാഗങ്ങളെയും ചേർത്ത് പിടിക്കണമെന്ന നിലപാടാണ് ബിജെപിയ്ക്ക് അനൂപ് ആന്റണി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group