play-sharp-fill
കെവിൻ കേസിൽ പ്രതികളുടെ ശിക്ഷ ഇങ്ങനെ

കെവിൻ കേസിൽ പ്രതികളുടെ ശിക്ഷ ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: കെവിൻ കേസിൽ പ്രതികളുടെ ശിക്ഷ ഇങ്ങനെയാണ്. എല്ലാ പ്രതികൾക്കും കൊലപാതകത്തിലും തട്ടിക്കൊണ്ടു പോകലിലും പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.

പ്രതികൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ
2. നിയാസ് മോന്‍ (ചിന്നു),
3. ഇഷാന്‍ ഇസ്മയില്‍,
4. റിയാസ് ഇബ്രാഹിംകുട്ടി,
6. മനു മുരളീധരന്‍,
7. ഷിഫിന്‍ സജാദ്,
8. എന്‍. നിഷാദ്
9. ടിറ്റു ജെറോം
11. ഫസില്‍ ഷെരീഫ് (അപ്പൂസ്)
12. ഷാനു ഷാജഹാന്‍

ശിക്ഷ

എല്ലാ പ്രതികൾക്കും ഐ പി സി 302 ,34 വകുപ്പ് പ്രകാരം ദുരഭിമാന കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയും 25000 രൂപ വീതം പിഴയും.

ഐ പി സി 364 A , 34 വകുപ്പ് പ്രകാരം എല്ലാ പ്രതികൾക്കും ജീവപര്യന്തവും 15000 രൂപ പിഴയും .

ഐ പി സി സെക്ഷൻ 449 , 34 പ്രകാരം വീട്ടിൽ അതിക്രമിച്ച് കയറി വീട് തകർത്ത് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിന് 2,4,6,7,8,911,12 പ്രതികൾക്ക് അഞ്ചു വർഷം തടവും 5000 രൂപ പിഴയും.

അതിക്രമിച്ച് കയറി നാശ നഷ്ടം വരുത്തിയതിന് ഐപിസി 427 ,34 പ്രകാരം 2,4,6,7,8,911,12 വരെ പ്രതികൾക്ക് ഒരു വർഷം തടവും 5000 രൂപ പിഴയും.

ഐ പി സി സെക്ഷൻ 342 പ്രകാരം മാരകമായി പരിക്കേൽപിച്ചതിന് 2,4,6,7,8,911,12 പ്രതികൾക്ക് ആറുമാസം തടവ്.

ഐ പി സി സെക്ഷൻ 506 (2) , 34 പ്രകാരം ഗുഢ ഉദേശത്തോടെ സംഘം ചേർന്നതിന് എല്ലാ പ്രതികൾക്കും 3 വർഷം തടവ്.