video
play-sharp-fill
സംരക്ഷിക്കേണ്ട കൈകൊണ്ട് തന്നെ ക്രൂരമായ പീഡനം: അറബി അദ്ധ്യാപകനായ യുവാവ് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ചത് കുറ്റിക്കാട്ടിൽ വച്ച്; പീഡന വിവരം പുറത്തറിഞ്ഞത് ഏഴാം ക്ലാസുകാരി ഗർഭിണിയായപ്പോൾ: വയറുവേദനയെ തുടർന്ന് നടത്തിയ സ്‌കാനിംങ് പീഡന വീരനായ അദ്ധ്യാപകനെ കുടുക്കി

സംരക്ഷിക്കേണ്ട കൈകൊണ്ട് തന്നെ ക്രൂരമായ പീഡനം: അറബി അദ്ധ്യാപകനായ യുവാവ് ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ചത് കുറ്റിക്കാട്ടിൽ വച്ച്; പീഡന വിവരം പുറത്തറിഞ്ഞത് ഏഴാം ക്ലാസുകാരി ഗർഭിണിയായപ്പോൾ: വയറുവേദനയെ തുടർന്ന് നടത്തിയ സ്‌കാനിംങ് പീഡന വീരനായ അദ്ധ്യാപകനെ കുടുക്കി

സ്വന്തം ലേഖകൻ
മലപ്പുറം: അക്ഷരം എഴുതിക്കേണ്ട കുഞ്ഞിക്കെകളെ കാമത്തിന്റെ കണ്ണോടെ കടന്നു പിടിച്ച നരാധമനായ അദ്ധ്യാപകൻ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. സ്‌കൂളിന്റെ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിച്ച ശേഷമായിരുന്ന അദ്ധ്യാപകന്റെ കൊടിയ പീഡനം. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ സ്‌കാനിംങിനു വിധേയയാക്കിയപ്പോഴാണ് കുട്ടി ഗർഭിണിയായെന്ന വിവരം പുറംലോകത്ത് അറിഞ്ഞത്. പരാതിയെത്തുടർന്ന് അറബി അദ്ധ്യാപൻ മസൂദ് അറസ്റ്റിലാകുകയും ചെയ്തു.  മലപ്പുറം പുത്തൂർ പള്ളിക്കലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്‌കൂളിലെ താൽക്കാലിക അദ്ധ്യാപകനായ മസൂദ് ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
ഒളിവിലായിരുന്ന അദ്ധ്യാപകൻ പി ടി അബ്ദുൾ മസൂദാണ് മഞ്ചേരി സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ സ്‌കൂൾ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. അറബിക് അദ്ധ്യാപകനായ മസൂദിനെതിരെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പാലം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതേ തുടർന്ന് ഇയാൾ ഒളിവിൽ പോയി.
വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് രക്ഷിതാക്കളോടൊപ്പം വിദ്യാർത്ഥിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെത്തിയത്. തുടർന്നുനടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നു കണ്ടെത്തി. ജൂൺ അവസാനം പെൺകുട്ടിയുടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽവച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു.
കുറച്ചുനാൾ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ രക്ഷിതാക്കൾ ഒരു സ്‌കാനിങ് സെന്ററിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗർഭിണിയെന്ന് വ്യക്തമായത്. സ്‌കാനിങ് സെന്ററിൽ നിന്നും വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് പ്രതിക്കെതിരെ പോക്‌സോ വകുപ്പും ഐപിസി 376 പ്രകാരം ബലാൽസംഗക്കുറ്റവും ചുമത്തി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തേഞ്ഞിപ്പലം സിഐയുടെ നേതൃത്വത്തിലുള്ള സംഘം മസൂദിന്റെ വീട്ടിലെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. അന്വേഷണം ഊർജ്ജിതവുമാക്കി. ഇതിനിടെയാണ് പ്രതി കീഴടങ്ങിയത്.
തന്റെ ബന്ധുവായ മറ്റൊരു അദ്ധ്യാപകന്റെ വീട്ടിൽ എത്തിയപ്പോഴാണ് മസൂദ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മസൂദിനായി അന്വേഷണം ഊർജിതമാക്കിയതായി തേഞ്ഞിപ്പലം ഡിവൈഎസ്പി അറിയിച്ചു. അതേസമയം പൊലീസ് കേസെടുത്ത ശേഷമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നാണ് സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ പറഞ്ഞത്. ഇതോടെ ഇയാളെ പുറത്താക്കുകയും ചെയ്തു.
ശനിയാഴ്ച ഉച്ചയോടെയാണ് തേഞ്ഞിപ്പലം പൊലീസ് സംഭവം അറിഞ്ഞത്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം സ്വകാര്യ ലാബിലെ ഡോക്ടറാണ് പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും അദ്ധ്യാപകനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സാമ്പത്തികമായി തീർത്തും പിന്നോക്കം നിൽക്കുന്ന പെൺകുട്ടിയുടെ വീട്ടുകാരെ കേസിൽനിന്ന് പിന്തിരിപ്പിക്കാൻ വലിയ സമ്മർദ്ദം നടന്നിരുന്നു.
രണ്ടുദിവസം ഒളിവിലായിരുന്ന പ്രതി ഉച്ചയോടെ മഞ്ചേരി ജില്ലാ കോടതിയിൽ കീഴടങ്ങി. വിവരമറിഞ്ഞ തേഞ്ഞിപ്പാലം പൊലീസും കോടതിയിലെത്തി. 14 ദിവസത്തേക്ക് ഇയാളെ കോടതി റിമാൻഡ് ചെയ്തു. മഞ്ചേരി മെഡിക്കൽ കോളേജിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ പ്രതിയെ പിന്നീട് ജില്ലാ ജയിലിൽ എത്തിച്ചു. വിവരമറിഞ്ഞ തേഞ്ഞിപ്പാലം പൊലീസും കോടതിയിലെത്തി. 14 ദിവസത്തേക്ക് ഇയാളെ കോടതി റിമാൻഡ് ചെയ്തു. മഞ്ചേരി മെഡിക്കൽ കോളേജിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ പ്രതിയെ പിന്നീട് ജില്ലാ ജയിലിൽ എത്തിച്ചു.