
ദുബൈ: ഗൾഫിലേക്ക് കൂടുതൽ വിമാനസർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ന് മുതൽ ഗൾഫിലേക്ക് ദിവസം നാൽപത് സർവീസുകളുണ്ടാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും ഗൾഫിലേക്ക് സർവീസുണ്ടാകും. ഖത്തർ, ബഹ്റൈൻ, യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് പുനരാരംഭിച്ചത്.
ദുബൈയിലേക്ക് കണ്ണൂർ, തിരുച്ചിറപ്പള്ളി, മംഗളൂരു, ലക്നൗ എന്നിവിടങ്ങളിൽ നിന്ന് സർവീസുണ്ടാകും. കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് അബൂദബിയിലേക്ക് സർവീസ് പുനരാരംഭിച്ചു. റാസൽഖൈമയിൽ നിന്ന് കൊച്ചി, കോഴിക്കോട് സർവീസുകളുണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാർജയിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, അമൃതസർ, ജയ്പൂർ, വരാണസി സർവീസുകളാണ് പുനരാരംഭിച്ചത്. അൽഐൻ വിമാനത്താവളത്തിലേക്ക് കോഴിക്കോട് നിന്ന് ഇന്ന് മുതൽ വിമാനമുണ്ടാകും.
മസ്കത്തിലേക്ക് കണ്ണൂർ, തിരുവനന്തപുരം, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് സർവീസുണ്ട്. സൗദിയിലെ ജിദ്ദയിലേക്ക് കോഴിക്കോട്, മംഗളൂരു, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് സർവീസ പുനരാരംഭിച്ചത്.
റിയാദിലേക്ക് കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് സർവീസുണ്ടാകും. ദമ്മാമിലേക്ക് കൊച്ചി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങിൽ നിന്ന് സർവീസ് പുനരാരംഭിച്ചു.
ഖത്തറിലെ ദോഹയിലേക്ക് കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും ഇന്ന് മുതൽ വിമാനം പുനാരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.







