Spread the love

പട്ടാമ്പി: ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ തഹസില്‍ദാർക്ക് ഡപ്യൂട്ടി കലക്ടറായി പ്രമോഷൻ. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സ്ഥാനക്കയറ്റം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അദ്ദേഹത്തിന് ലഭിച്ചത്.

video
play-sharp-fill

മണ്ണാർക്കാട് ഭൂരേഖ തഹസില്‍ദാർ ടി.പി. കിഷോറിനാണ് സർവീസിന്റെ അവസാന ഘട്ടത്തില്‍ ഈ നേട്ടം കൈവന്നത്. മലപ്പുറം എല്‍.എ.എൻ.എച്ച്‌ ഡപ്യൂട്ടി കലക്ടറായാണ് പുതിയ നിയമനം.

പട്ടാമ്പി തഹസില്‍ദാർ ആയിരുന്ന ടി.പി.കിഷോർ തിരഞ്ഞെടുപ്പിനു തെ‍ാട്ടു മുൻപാണു മണ്ണാർക്കാട് ഭൂരേഖ തഹസില്‍ദാർ ആയി സ്ഥലം മാറിപ്പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1994ല്‍ കേരള പെ‍ാലീസില്‍ കോണ്‍സ്റ്റബിള്‍ ആയി ജോലിയില്‍ പ്രവേശിച്ചു. ആ ജോലിയില്‍ നിന്നു റിലീവ് ചെയ്ത് 1997ല്‍ റവന്യു വകുപ്പില്‍ ക്ലാർക്ക് ആയി. തുടർന്ന് ആനക്കര, പട്ടിത്തറ, കപ്പൂർ, തൃത്താല വില്ലേജുകളില്‍ വില്ലേജ് അസിസ്റ്റന്റ്, സ്പെഷല്‍ വില്ലേജ് ഓഫിസർ, വില്ലേജ് ഓഫിസർ തസ്തികകള്‍ വഹിക്കുകയും 2014ല്‍ ഡപ്യൂട്ടി തഹസില്‍ദാർ ആയി പട്ടാമ്പി, പാലക്കാട്, ഒറ്റപ്പാലം താലൂക്കുകളില്‍ ജോലി ചെയ്യുകയും 2019ല്‍ തഹസില്‍ദാർ ആയി പ്രമോഷൻ ലഭിച്ച്‌ ഹോസ്ദുർഗ്, പട്ടാമ്പി, പെരിന്തല്‍മണ്ണ, ചാവക്കാട്, തലപ്പിള്ളി താലൂക്കുകളിലും ഒറ്റപ്പാലം സബ് കലക്ടർ ഓഫിസില്‍ സീനിയർ സൂപ്രണ്ടായും ജോലി ചെയ്തു.