Spread the love

തൃശൂർ: തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. അവണിശേരി സ്വദേശിനിയായ ഉണ്ണിമായ (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

video
play-sharp-fill

ഇന്ന് രാവിലെ തൃശൂരിലെ ഭർതൃവീട്ടിലാണ് സംഭവം നടന്നത്. ജോലിയിലേക്ക് പോകാനൊരുങ്ങുന്നതിനിടെയായിരുന്നു ആക്രമണം. മുറിക്കുള്ളിൽ വെച്ച് ശിവപ്രസാദ് ഉണ്ണിമായയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. അമ്മയുടെ നിലവിളി കേട്ട് അയൽക്കാർ എത്തി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവശേഷം സ്ഥലത്തുനിന്ന് ഒളിവിൽ പോയ ശിവപ്രസാദിനെ അയ്യന്തോളിൽ വെച്ച് പൊലീസ് പിടികൂടി. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പ്രാഥമികമായി വിലയിരുത്തുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group